കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകരപ്രവര്‍ത്തനം; ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തുക: ഇ.പി ജയരാജന്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകരപ്രവര്‍ത്തനം; ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തുക: ഇ.പി ജയരാജന്‍
കണ്ണൂര്‍: കല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയത് ഭീകരപ്രവര്‍ത്തനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമെന്ന് ഇപി ജയരാന്‍ പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകള്‍ വന്നിട്ടുള്ള ഒരു റാലിയുടെ നേരെ ഇങ്ങനെയുള്ള ഒരു ഭീകരപ്രവര്‍ത്തനം വരുമ്പോള്‍ അവിടെയുള്ള എല്ലാവരും സിപിഎമ്മിന്റെ ഉന്നതമായ കാഴ്ചപ്പാടോട് കൂടി ഇതിനെയെല്ലാം സഹിച്ചും ഗാന്ധിജിയെ പോലെ നെഞ്ചുനിവര്‍ത്തിപ്പിടിച്ചും സഹിക്കുമെന്നാണോ ധരിക്കുന്നത്?. അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. പൊലീസ് സ്റ്റേഷന് മുന്നില്‍ തന്നെ വന്നിരുന്ന് മുഖ്യമന്ത്രിയുടെ വാഹനത്തെ ആക്രമിക്കുന്നത് ആസൂത്രിതമാണ് ജയരാജന്‍ പറഞ്ഞു.
വടിയും കല്ലുമായാണ് അവര്‍ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാ!ജന്‍ പറഞ്ഞു.
അതേസമയം പാണക്കാട് സാദിഖലി തങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ലീഗില്‍ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."