ജിഹാദ്: വിമര്‍ശനവും യാഥാര്‍ഥ്യവും; മൂന്നു മാസത്തെ ബോധനയത്‌നത്തിന് സമസ്ത
മലപ്പുറം: ജിഹാദ് : വിമര്‍ശനവും യാഥാര്‍ഥ്യവും എന്ന പ്രമേയത്തില്‍ 2021 ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബോധനയത്‌നം നടത്താന്‍ മലപ്പുറത്ത് ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ തെറ്റായ പ്രചാരണങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും, സാമുദായിക സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനും, സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അധാര്‍മികക്കെതിരെയുമാണ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ബോധനയത്‌നം സംഘടിപ്പിക്കുന്നത്.
മഹല്ല് തല സ്‌ക്വാഡ് വര്‍ക്ക്, നേതാക്കളുടെ സന്ദേശം, ലഘുലേഖ വിതരണം, സൗഹൃദ കൂട്ടായ്മ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുക. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 07 ന് എറണാകുളത്തു നടക്കും.
സമസ്തയുടെ വിവിധ പോഷക സംഘടനകള്‍ ഈ കാലയളവില്‍ നടത്തേണ്ട പരിപാടികള്‍ നിര്‍ണയിച്ചു നല്‍കി.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറി പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ്നദ്വി, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, ആദൃശേരി ഹംസക്കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു.മുഹമ്മദ് ഷാഫി ഹാജി, കെ. എം.അബ്ദുള്ള മാസ്റ്റര്‍ കോട്ടപ്പുറം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ.എച്ച്. കോട്ടപ്പുഴ പ്രസംഗിച്ചു.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."