കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ആസ്‌ത്രേലിയയില്‍ പഠനാവസരം
കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ആസ്‌ത്രേലിയയില്‍ പഠനാവസരം
കോഴിക്കോട്• കേരള കാര്‍ഷിക സര്‍വകലാശാലയും ആസ്‌ത്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരും കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും നബാര്‍ഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ നവംബര്‍ 15 മുതല്‍ 17 വരെ നടന്ന വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റി സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറും കൃഷി വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക് സംഘത്തിന്റെ ഭാഗമായിരുന്നു. വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആന്‍ഡ് വൈസ് പ്രസിഡന്റ് പ്രൊഫ. ബര്‍ണി ഗ്ലോവര്‍, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊ. ഡെബോറ സ്വീനി, പ്രൊഫ. ഇയാന്‍ ആന്‍ഡേഴ്‌സണ്‍, ഡോ. വാലിഡ് ബക്രി തുടങ്ങിയവര്‍ ഓസ്‌ട്രേലിയന്‍ സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തു.
പിഎച്.ഡി ഗവേഷണ പ്രവര്‍ത്തനങ്ങളിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും ഈ സന്ദര്‍ശനത്തില്‍ തീരുമാനമായി. വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു 3 +1 വര്‍ഷ ബി.എസ്.സി (ഓണേഴ്‌സ്) അഗ്രികള്‍ച്ചര്‍ ആരംഭിക്കുന്നതിനു ധാരണയായി. ആദ്യ 3 വര്‍ഷം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പഠിക്കുകയും തുടര്‍ന്ന് 1 വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വെസ്റ്റേണ്‍ സിഡ്‌നി യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനും ഇത് വഴി അവസരം ഒരുങ്ങും.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/EK0q2bRDnfRKBUYvXziXob
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."