ഗസ്സയില്‍ നിന്നുള്ള കുട്ടികള്‍ക്ക് സന്തോഷ കാര്‍ണിവലുമായി ഖത്തര്‍
ദോഹ: ചികിത്സയ്ക്കായി ദോഹയിലെത്തിയ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട, വീടും നാടും തകര്‍ന്നടിഞ്ഞ, ശരീരത്തിനും മനസ്സിനും മുറിവേറ്റ ഫലസ്തീന്‍ കുട്ടികള്‍ക്കായി കരുതലിന്റെ കരങ്ങളൊരുക്കി ഖത്തര്‍ ടൂറിസം. ഇസ്രായേല്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സക്കായി ദോഹയിലെത്തിയ ഗസ്സയില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് കളിയും വിനോദവുമായി ഖത്തര്‍ ടൂറിസം സംഗമം ഒരുക്കിയത്.
പരിപാടി കഴിഞ്ഞ ദിവസം സമാപിച്ചു. ഓര്‍ഫര്‍ കെയര്‍ സെന്ററുമായി (ഡ്രീമ) സഹകരിച്ച് അല്‍ തുമാമ കോംപ്ലക്സിലെ ഔട്ട്ഡോര്‍ സ്റ്റേഡിയത്തിലാണ് ഗസ്സ ബഡ്സ് കാര്‍ണിവല്‍ എന്ന തലക്കെട്ടില്‍ ഖത്തര്‍ ടൂറിസത്തിന്റെ പരിപാടികള്‍ സംഘടിപ്പിച്ചത്.
കുട്ടികള്‍ക്ക് സന്തോഷമുണ്ടാക്കുന്ന അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുകയും വിവിധ കായിക, വിനോദ പരിപാടികളിലൂടെ കാര്‍ണിവല്‍ സംഘാടകര്‍ ലക്ഷ്യമിട്ടിരുന്നത്. വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും പൊതു-സ്വകാര്യ അധികാരികളുമായി സഹകരിച്ച് വിവിധ കാംപയിനുകള്‍ സംഘടിപ്പിക്കുന്നതിലും ഖത്തര്‍ ടൂറിസം വളരെയധികം ശ്രദ്ധയും പ്രാധാന്യവും നല്‍കുന്നതായും ഗസ്സ ബഡ്സ് കാര്‍ണിവല്‍ അത്തരം പങ്കാളിത്തത്തില്‍ നിന്നുള്ള മികച്ച സംരംഭമാണെന്നും ഖത്തര്‍ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കായി ഗെയിമുകള്‍, കളറിങ്, ഫെയ്സ് പെയിന്റിങ് എന്നിവയും മറ്റു വിനോദ പരിപാടികളും ആക്ടിവിറ്റികളുമായി പാന്‍-അറബ് ടെലിവിഷന്‍ ചാനലായ സ്പേസ്ടൂണും ഗസ്സ ബഡ്സ് കാര്‍ണിവലില്‍ സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."