HOME
DETAILS

ഗാസയില്‍ വെടിനിര്‍ത്തല്‍ നാളെ മുതല്‍; വിശദാംശങ്ങള്‍ പുറത്തുവിട്ട് ഖത്തര്‍

  
backup
November 23 2023 | 14:11 PM

gaza-ceasefire-from-tomorrow-qatar-released-the-detail

ഗസ്സ സിറ്റി: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളെ കൈമാറും.

വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ ഭാഗമായ ബന്ദി മോചനം സംബന്ധിച്ച അനിശ്ചിതത്വമാണ് ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന വെടിനിര്‍ത്തല്‍ നിലവില്‍വരുന്നതിന് തടസ്സമായത്. മോചിപ്പിക്കേണ്ട പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട പേരുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് അനിശ്ചിതത്വത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വെടിനിര്‍ത്തലും ബന്ദികൈമാറ്റവും ഇന്ന് ഉണ്ടായില്ല.

നേരത്തെ നിശ്ചയിച്ചത് പ്രകാരം, ആഴ്ചകളായി ഫലസ്തീനില്‍ തുടരുന്ന ബോംബ് വര്‍ഷത്തിന് അറുതിവരുത്തി ഇന്നലെ രാവിലെ മുതല്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വരേണ്ടതായിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതിരുന്നതോടെ ഇന്നലെയും ഗസ്സയിലെങ്ങും ഇസ്‌റാഈല്‍ കനത്ത ബോംബ് വര്‍ഷമാണ് നടത്തിയത്.

വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നതോടെ ഇന്ന് വിവിധതലങ്ങളില്‍ ചര്‍ച്ചകളും നടന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണ്‍ ഇസ്‌റാഈലിലും വെസ്റ്റ് ബാങ്കിലും സന്ദര്‍ശിച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. സ്‌പെയിന്‍, ബെല്‍ജിയം പ്രധാനമന്ത്രിമാരും ഇസ്‌റാഈല്‍, ഫലസ്തീന്‍ അധികൃതരുമായി സംസാരിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സഊദി, ഖത്തര്‍ പ്രഥിനിധികളുമായി വെടിനിര്‍ത്തല്‍ വിഷയം ചര്‍ച്ചചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ നാളെ മുതല്‍; വിശദാംശങ്ങള്‍ പുറത്തുവിട്ട് ഖത്തര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

Kerala
  •  5 days ago
No Image

സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ജെയ്ഷ്

International
  •  5 days ago
No Image

സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു

uae
  •  5 days ago
No Image

കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു

Kerala
  •  5 days ago
No Image

'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്‌പെന്‍ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ

Kerala
  •  5 days ago
No Image

മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 days ago
No Image

5 വർഷത്തേക്ക് വാടക വർധനവിന് വിലക്ക്; റിയാദ് മോഡൽ രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങി സഊദി

Saudi-arabia
  •  5 days ago
No Image

ഡോക്‌ടറെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്: 'സനൂപ് എത്തിയത് മക്കളെയും കൊണ്ട്, കൊടുവാൾ കരുതിയത് സ്കൂൾബാ​ഗിൽ'

crime
  •  5 days ago
No Image

സാഹിത്യനൊബേല്‍: ഹംഗേറിയന്‍ സാഹിത്യകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് പുരസ്‌കാരം

International
  •  5 days ago
No Image

ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ നിന്ന് റിങ്കു സിങ്ങിന് ഭീഷണി; അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് മൂന്ന് സന്ദേശങ്ങൾ

crime
  •  5 days ago