HOME
DETAILS

അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് കോടതി 'നിരോധിച്ച പുസ്തകം കൈവശം വച്ചാല്‍ ഭീകര പ്രവര്‍ത്തനമാകുമോ?'

  
backup
September 23, 2021 | 4:32 AM

4565463-23-0

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ ആരെങ്കിലും കൈവശം വച്ചാല്‍ അവരെയെല്ലാം ഭീകരവാദക്കേസില്‍ കുടുക്കാന്‍ പറ്റുമോയെന്ന് അലന്‍, താഹ കേസില്‍ എന്‍.ഐ.എയോട് സുപ്രിംകോടതി. കുറ്റകരമായ എന്തെങ്കിലും രേഖകള്‍ അവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്താല്‍ അവര്‍ ഭീകരസംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന് എങ്ങനെ അനുമാനിക്കാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് ശ്രീനിവാസ് ഒക എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
20 വയസിന്റെ ആരംഭത്തില്‍ നില്‍ക്കുന്നവരാണ് അലനും താഹയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ കയ്യില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തു. അതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഭീകരവാദികളാണെന്ന അനുമാനത്തില്‍ തടവിലാക്കാന്‍ പറ്റുമോ?. അവരില്‍ നിന്ന് ചില പുസ്തകങ്ങള്‍, ലഘുലേഖകള്‍, ബാനറുകള്‍, നോട്ടിസുകള്‍ എന്നിവ പിടിച്ചെടുത്തു. അവര്‍ മുദ്രാവാക്യവും വിളിച്ചു. അവര്‍ ഭീകരസംഘടനകളില്‍ അംഗത്വം എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും കരുതുക. ഇതിന്റെ മാത്രം അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ പറ്റുമോ?. കോടതി ചോദിച്ചു.ഇരുവരും നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളാണെന്നായിരുന്നു എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചത്. അതിന് എന്തു തെളിവുണ്ടെന്നായി കോടതി. അവരില്‍ നിന്ന് നിരോധിത പുസ്തകങ്ങളും രേഖകളും പിടിച്ചെടുത്തെന്ന് എസ്.വി രാജു ചൂണ്ടിക്കാട്ടിയപ്പോള്‍, അവരുടെ വീട്ടില്‍ നിന്നല്ലേ, അല്ലാതെ തെരുവില്‍ വിതരണം ചെയ്യുമ്പോഴല്ലല്ലോ പിടിച്ചതെന്ന് കോടതി തിരിച്ചു ചോദിച്ചു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എയും ജാമ്യം റദ്ദാക്കിയതിനെതിരേ താഹാ ഫസലുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വാദം ഇന്നും തുടരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യം സച്ചിൻ, ഇപ്പോൾ ജെമീമ; ചരിത്രത്തിൽ അഞ്ചാമതായി ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  24 days ago
No Image

ദുബൈ, ഷാർജ റോഡുകളിൽ ഇനി നിയമങ്ങൾ കടുക്കും; ഡെലിവറി ബൈക്കുകൾക്കും ഹെവി വാഹനങ്ങൾക്കും കർശന നിയന്ത്രണം

uae
  •  24 days ago
No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  24 days ago
No Image

ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിം​ഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ

uae
  •  24 days ago
No Image

കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

Kerala
  •  24 days ago
No Image

ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്

Cricket
  •  24 days ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം

Business
  •  24 days ago
No Image

ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി

National
  •  24 days ago
No Image

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്

Kerala
  •  24 days ago
No Image

ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

Cricket
  •  24 days ago