HOME
DETAILS

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിന് പൊലിസ് നോട്ടിസ്

  
backup
November 24, 2023 | 4:38 AM

fake-id-card-case-notice-to-rahul-mamkootathil

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിന് പൊലിസ് നോട്ടിസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന  പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന് പൊലിസ് നോട്ടിസ്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്.

കേസിലെ പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുലിന്റെ അറിവോടെയാണെന്നാണ് പൊലിസ് കരുതുന്നത്. അതേസമയം, കേസിലെ മുഖ്യസൂത്രധാരന്‍ തൃക്കരിപ്പൂര്‍ സ്വദേശി ജെയ്‌സണ്‍ തോമസാണെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ ഒളിവിലാണ്. ഇയാളാണ് മദര്‍കാര്‍ഡ് ഉപയോഗിച്ച് വ്യാജ കാര്‍ഡുകളുടെ നിര്‍മാണം തടുങ്ങിയതെന്നാണ് പൊലിസ് കണ്ടെത്തല്‍.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് യൂത്ത് കോണ്‍ഗ്രസിലെ `എ'ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലിസ് പറയുന്നു.

സി.ആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വ്യാജകാര്‍ഡുകള്‍ നിര്‍മ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതല്‍ 60 വരെ കാര്‍ഡുകള്‍ തയ്യാറാക്കിയെന്നും രണ്ടായിരത്തോളം കാര്‍ഡുകളിങ്ങനെ നിര്‍മ്മിച്ചുവെന്നും പൊലിസ് കരുതുന്നു. രഞ്ജുവിനെ കണ്ടെത്തുന്നതിനും പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇതിനായി ദിവസേന 1000 രൂപ വീതം നല്‍കിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. വ്യാജ കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. മുഴുവന്‍ കാര്‍ഡുകളും കണ്ടെടുത്തില്ലെങ്കില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, ഏതന്വേഷണവുമായും സഹകരിക്കുമെന്ന് ഇതിനകം തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ പൊലിസ് അപ്പീല്‍ നല്‍കില്ല. വ്യാജ കാര്‍ഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവ് ലഭിച്ച സാഹചര്യത്തില്‍ അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയാകില്ലെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  12 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  12 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  12 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  12 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  12 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  13 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  13 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  13 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  13 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  13 days ago