ഇത് ശൈലജയുടെ അടുത്തുതന്നെ ചെലവാകില്ല, ' ആ കളി അധികം വേണ്ട'; മുഖ്യമന്ത്രി
ഇത് ശൈലജയുടെ അടുത്തുതന്നെ ചെലവാകില്ല, ' ആ കളി അധികം വേണ്ട'; മുഖ്യമന്ത്രി
കോഴിക്കോട്: മട്ടന്നൂരില്‍ ശൈലജ ടീച്ചറുടെ പ്രസംഗം സംബന്ധിച്ച് ചിലര്‍ക്ക് ചില താല്പര്യമുണ്ടെന്നും ആ കളി അധികം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. 'ഞാന്‍ ശൈലജടീച്ചര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകുന്ന കാര്യമല്ല. പിന്നെയാണോ മറ്റുള്ളവരുടെ അടുത്ത്. അതൊന്നും നടക്കുന്ന കാര്യമല്ല. എന്തിനാണ് അങ്ങനെ പുറപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മട്ടന്നൂരില്‍ സര്‍ക്കാര്‍ പരിപാടി നടത്തുമ്പോള്‍ ജനം ഒഴുകിയെത്തും.അതുകണ്ട് ഹരം കയറിയാണ് ശൈലജ ടീച്ചര്‍ തന്റെ അടുത്തുവന്നു സംസാരിച്ചത്. സാധാരണ എന്റെ ഒരു ശീലം വെച്ച് ഞാന്‍ കാര്യങ്ങള്‍ പറയും. അതാണ് ഇന്നലെയുണ്ടായത്. അതുമായി ബന്ധപ്പെട്ട് ഇന്നലെ വ്യക്തത വരുത്തിയതാണല്ലോ' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മട്ടന്നൂര്‍ മണ്ഡലത്തിലെ നവകേരളസദസ്സില്‍ സ്ഥലം എംഎല്‍എയായ കെ കെ ശൈലജ പ്രസംഗം നീട്ടിക്കൊണ്ട് പോയതിനാല്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. താന്‍ പ്രസംഗം നീട്ടിയിട്ടില്ല. 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത്. തന്റെ പ്രസംഗം കാരണം പരിപാടി വൈകയിട്ടില്ല എന്ന് ഇന്ന് കെകെ ശൈലജ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."