ദേശീയ ദിനം: ആഘോഷങ്ങൾക്കായി ഒരുങ്ങി യുഎഇ, പ്രധാന ആഘോഷങ്ങൾ എവിടെയെല്ലാം
ദേശീയ ദിനം: ആഘോഷങ്ങൾക്കായി ഒരുങ്ങി യുഎഇ, പ്രധാന ആഘോഷങ്ങൾ എവിടെയെല്ലാം
ദുബൈ: യുഎഇ ദേശീയ ദിനത്തിന് ഇനി ദിവസങ്ങൾ മാത്രം. പൊതുമേഖലയ്ക്കും സ്വകാര്യമേഖലക്കുമെല്ലാം അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് ദേശീയ ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ച പരിപാടി എവിടെ നടക്കുമെന്നാണ്. എല്ലാവർക്കും പങ്കെടുക്കാൻ പറ്റിയ ചില പ്രധാന പരിപാടികൾ എവിടൊക്കെയാണെന്ന് നോക്കാം.
ഡിസംബർ രണ്ടിനാണ് യുഎഇയുടെ 52 -ാമത് ദേശീയ ദിനം രാജ്യം മുഴുവൻ കൊണ്ടാടുന്നത്. രാജ്യതലസ്ഥാനമായ അബുദാബിയിലെ യാസ് ഐലൻഡിലാണ് ഇത്തവണയും വമ്പൻ ആഘോഷങ്ങൾക്ക് വേദിയാവുക. പകൽ മുഴുവൻ യുഎഇയുടെ തനത് ആഘോഷങ്ങളും ഔദ്യോഗിക പരിപാടികളും നടക്കുന്ന ഇവിടെ രാത്രി ഒമ്പത് മണിക്ക് ഇവിടെ അതിഗംഭീരമായ വെടിക്കെട്ടാണ് ഒരുക്കിയിരിക്കുന്നത്.
ദുബൈ ഗ്ലോബൽ വില്ലേജ്, എക്സ്പോ സിറ്റി എന്നിവിടങ്ങളിലാണ് മറ്റു പ്രധാന ആഘോഷങ്ങൾ നടക്കുന്ന സ്ഥലം. സംഗീതവും തനത് നൃത്തങ്ങളും മുതൽ വെടിക്കെട്ട് വരെ ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ദുബൈയുടെ ഐക്കൺ ആയ ബുർജ് ഖലീഫയിലും കണ്ണഞ്ചിപ്പിക്കുന്ന ആഘോഷമാണ് ഒരുങ്ങുന്നത്.
ഷാർജ എമിറേറ്റിലെ ഷാർജ നാഷണൽ പാർക്കിലും ആഘോഷങ്ങൾ കാത്തിരിക്കുന്നുണ്ട്. ഇവിടെ നവംബർ 28 മുതൽ ദേശീയ ദിനമായ ഡിസംബർ രണ്ട് വരെ എല്ലാ ദിവസവും വ്യത്യസ്തമായ പരിപാടികൾ നടക്കും.
റാസൽ ഖൈമയിൽ വേൾഡ് റെക്കോർഡ് തകർക്കുന്ന വെടിക്കെട്ടാണ് നടക്കാൻ പോകുന്നത്. നാല് കിലോമീറ്റർ ദൂരത്തോളം നീളുന്ന വെടിക്കെട്ടാണ് ഇവിടെ ഒരുങ്ങുന്നത്.
ഈ ആഘോഷങ്ങൾക്ക് പുറമെ ഇനിയും ഏറെ ആഘോഷങ്ങൾ കാത്തിരിക്കുന്നുണ്ട്. പലതും ഇനിയും പുറത്തുവരാൻ ഇരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."