HOME
DETAILS
MAL
ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന എല്ലാവര്ക്കും സൗജന്യ ഭക്ഷ്യധാന്യം; പ്രയോജനം ലഭിക്കുക 80 കോടിയോളം ജനങ്ങള്‍ക്ക്
backup
December 23 2022 | 16:12 PM
ന്യൂഡല്‍ഹി: അടുത്ത ഒരുവര്‍ഷം ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന എല്ലാവര്ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യും. കേന്ദ്രമന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. അരിക്ക് രണ്ടുരൂപ കിലോയ്ക്ക് ഈടാക്കിയിരുന്നത് സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു.
80 കോടിയോളം ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പദ്ധതിക്കായി പ്രതിവര്ഖഷം കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം കോടിരൂപ ചെലവിടും. ഭക്ഷ്യസുരക്ഷയുടെ പരിധിയില്‍ വരുന്ന ഒരാള്‍ക്ക് പ്രതിമാസം 5 കിലോ അരിയാണ് രണ്ടുരൂപാ നിരക്കില്‍ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."