HOME
DETAILS
MAL
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം
backup
September 24 2021 | 10:09 AM
കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ താണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് ജന്മനാടായ കണ്ണൂര്‍ അലവിലെ പള്ളിയില്‍ ജുമുഅ നിസ്കാരത്തിന് എത്തിയിരുന്നു. അലവില്‍ സ്കൂളിലെ അറബിക് അധ്യാപകനായിരുന്ന മൗലവി ഏറെകാലം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."