ഗൂഗിള്‍ പേ വഴി മൊബൈല്‍ റീ ചാര്‍ജ് ചെയ്യുന്നതിന് അധിക തുക ഈടാക്കുന്നു; പരാതിയുമായി ഉപഭോക്താക്കള്‍
ഗൂഗിള്‍ പേ വഴി മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീ ചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും ആപ്പ് കണ്‍വീനിയന്‍സ് ഫീ ഈടാക്കിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍പേ മുതലായ പേയ്‌മെന്റ് ആപ്പുകള്‍ ഉപഭോക്താക്കളില്‍ നിന്നും കണ്‍വീനിയന്‍സ് ഫീസ് ഈടാക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ ഗൂഗിള്‍ പേ ഇത്തരം ഫീസുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.101 മുതല്‍ 201 വരെയുള്ള റീചാര്‍ജുകള്‍ക്ക് ഒരു രൂപയും 201 രൂപയ്ക്കും 300 രൂപയ്ക്കും 301 രൂപയ്ക്കും മുകളിലും വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ യഥാക്രമം 2 രൂപയും 3 രൂപയും കണ്‍വീനിയന്‍സ് ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം. എന്നാല്‍ മൊബൈല്‍ റീചാര്‍ജ് ഒഴികെയുള്ള മറ്റ് റീചാര്‍ജുകള്‍ക്കൊന്നും ഗൂഗിള്‍ പേ നിലവില്‍ ഫീസ് ഈടാക്കുന്നില്ല.
Google Pay is now charging convenience fees for recharges
— Mukul Sharma (@stufflistings) November 23, 2023
For recharge amounts of ₹1 to 100: no convenience fee
₹101 to 200: ₹1 convenience fee
₹201 to 300: ₹2
₹301 and above: ₹3#GooglePay pic.twitter.com/Mniubvnc9A
Content Highlights:google pay charge convenience fees
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."