ഇന്ത്യന്‍ വംശജന് റിച്ചാര്‍ഡ് വര്‍മ യു.എസിലെ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക്
വാഷിങ്ടണ്‍: ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷകനും നയതന്ത്രജ്ഞനുമായ റിച്ചാര്‍ഡ് വര്‍മയെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിലെ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. മാനേജ്മെന്റ് ആന്‍ഡ് റിസോഴ്സ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ റിച്ചാര്‍ഡ് വര്‍മ സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍-അമേരിക്കക്കാരനാവും.
2015 ജനുവരി 16 മുതല്‍ 2017 ജനുവരി 20 വരെ ഇന്ത്യയിലെ യു.എസ് അംബാസഡറായി സേവനമനുഷ്ഠിച്ച 54 കാരനായ വര്‍മ നിലവില്‍ മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് ലീഗല്‍ ഓഫിസറും ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമ ഭരണകാലത്ത് ലെജിസ്ലേറ്റീവ് അഫയേഴ്സ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍, അദ്ദേഹം യു.എസ് സെനറ്റര്‍ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."