HOME
DETAILS
MAL
എസ്.എഫ്.ഐയില്‍ വീണ്ടും അച്ചടക്ക നടപടി; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി
backup
December 24 2022 | 12:12 PM
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എഫ്.ഐയില്‍ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്റിനെയും നീക്കി.
ഗോകുല്‍ ഗോപിനാഥ്, ജോബിന് ജോസ് എന്നിവരെയാണ് മാറ്റിയത്. ഇവര്‍ മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നേരത്തെ ഡി.വൈ.എഫ്.ഐ നേതാവ് അഭിജിത്ത് ജെജെയെ സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു.
വനിതാ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയാകാന്‍ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടി നടപടിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."