മുദ്രാവാക്യങ്ങള്‍ മുഴക്കിയും സ്വാതന്ത്ര്യ ഗീതങ്ങള്‍ ആലപിച്ചും ഹര്‍ഷാരവത്തോടെ പ്രിയപ്പെട്ടവരെ വരവേറ്റ് ഫലസ്തീന്‍; സ്വീകരിക്കാന്‍ വന്‍ ജനാവലി
മുദ്രാവാക്യങ്ങള്‍ മുഴക്കിയും സ്വാതന്ത്ര്യ ഗീതങ്ങള്‍ ആലപിച്ചും ഹര്‍ഷാരവത്തോടെ പ്രിയപ്പെട്ടവരെ വരവേറ്റ് ഫലസ്തീന്‍; സ്വീകരിക്കാന്‍ വന്‍ ജനാവലി
ഗസ്സ: കഴിഞ്ഞ രാവ് ഫലസ്തീനികള്‍ക്ക് പെരുന്നാളായിരുന്നു. ഇസ്‌റാഈല്‍ തടവില്‍ നിന്ന് മോചിതരായി അവരുടെ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തിയ നാള്‍. വന്‍വരവേല്‍പാണ് പ്രിയപ്പെട്ടവര്‍ക്ക് നാടൊരുക്കിയത്. നൂറുകണക്കിനാളുകളാണ് ഇവരെ വരവേല്‍ക്കാനെത്തിയത്. അല്ലാഹു അക്ബര്‍ എന്നുറക്കെ വിളിച്ച് മുദ്രവാക്യങ്ങള്‍ മുഴക്കിയും സ്വാതന്ത്ര്യ ഗീതങ്ങള്‍ ആലപിച്ചും ഹര്‍ഷാരവത്തോടെ അവര്‍ ജയില്‍ മോചിതരെ വരവേറ്റു. എട്ടു വര്‍ഷം, പത്തു വര്‍ഷം 18ല്‍ നിന്ന് നേരെ 38 ലേക്കെത്തിയവര്‍...അങ്ങനെ വര്‍ഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം കണ്ടുമുട്ടിയവര്‍.വേദനയുടേയും കഷ്ടപ്പാടുകളുടേയും അനേകം ദുരിതപര്‍വ്വങ്ങള്‍ താണ്ടിയവര്‍. ഏറെ വൈകാരികമായിരുന്നു അവരുടെ കണ്ടുമുട്ടല്‍.
#BREAKING} Freed Palestinian children, some of whom have turned teenagers, chanting to #Gaza following their release.#WestBank pic.twitter.com/sQJMFac3og
— Quds News Network (@QudsNen) November 26, 2023
അതേസമയം കരാര്‍ പ്രകാരം 17 ബന്ദികളെ ഹമാസും മോചിപ്പിച്ചു. ശനിയാഴ്ചയാണ് രണ്ടാം ബാച്ച് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്. ഇതില്‍ 13 ഇസ്‌റാഈല്‍ പൗരന്‍മാരും നാല് തായ്‌ലാന്‍ഡ് പൗരന്‍മാരും ഉള്‍പ്പെടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ച വിവരം ഇസ്‌റാഈല്‍ പ്രതിരോധസേനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന് ഇസ്‌റാഈല്‍ അറിയിച്ചു.
അതിനിടെ, തടവുകാരുടെ കൈമാറ്റത്തിനായി ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ഇസ്‌റാഈല്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവിലാണ് ബന്ദികളുടെ മോചനം സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."