വെടിനിര്‍ത്തല്‍ നീട്ടണമെന്ന ആവശ്യം ശക്തം; 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ പരിഗണിക്കാമെന്ന് നെതന്യാഹു
വെടിനിര്‍ത്തല്‍ നീട്ടണമെന്ന ആവശ്യം ശക്തം; 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ പരിഗണിക്കാമെന്ന് നെതന്യാഹു
തെല്‍ അവിവ്: ഗസ്സയില്‍ നാളെ മുതല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ ഇസ്‌റാഈലിന് സമ്മര്‍ദ്ദമേറുന്നു. ഈജിപ്ത്, ഖത്തര്‍, യു.എസ് തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മറുപടിയായി നിത്യവും 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ബൈഡനോട് വ്യക്തമാക്കി. ഗസ്സയിലെ ഇസ്‌റാഈലി സൈനികരോട് ഒന്നും നമ്മളെ തടയില്ല എന്ന പ്രഖ്യാപനത്തിന് ശേഷമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ദിവസം 10 ബന്ദികള്‍ എന്ന ഇസ്‌റാഈല്‍ വ്യവസ്ഥ സംബന്ധിച്ച ഹമാസിന്റെ പ്രതികരണം വന്നിട്ടില്ല.
ബന്ദികളെ കൈമാറി വെടിനിര്‍ത്തല്‍ നീട്ടാനുള്ള ചര്‍ച്ച ഊര്‍ജിതമാണെന്ന് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും അറിയിച്ചു. ഇതിനു പിന്നാലെയാണ് ജോ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ ചര്‍ച്ച നടത്തുന്നതും വെടിനിര്‍ത്തല്‍ നീട്ടാനുള്ള സന്നദ്ധത അറിയിക്കുന്നതും.
വെടിനിര്‍ത്തല്‍ മൂന്നാം ദിവസമായ ഇന്നലെ രാത്രി 13 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ഇതിനു പുറമെ തായ്‌ലാന്റില്‍ നിന്നുള്ള മൂന്നു പേരെയും ഒരു റഷ്യന്‍ പൗരനെയും ഉപാധികളില്ലാതെയും ഹമാസ് കൈമാറി തടവറകളിലുള്ള 39 ഫലസ്തീനികളെ ഇസ്‌റാഈലും വിട്ടയച്ചു. റാമല്ലയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയാണ് ഫലസ്തീന്‍ തടവുകാരുടെ മോചനം ആഘോഷമാക്കിയത്.
ഗസ്സയിലക്ക് കൂടുല്‍ സഹായം എത്തിക്കുക എന്നതുള്‍പ്പെടെ ഹമാസ് മുന്നോട്ടുവെച്ച ആവശ്യം അമേരിക്ക അംഗീകരിച്ചതായി മധ്യസ്ഥ രാജ്യങ്ങള്‍ പ്രതികരിച്ചു. സമഗ്ര വെടിനിര്‍ത്തല്‍ സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഖത്തര്‍ നേതൃത്വം വ്യക്തമാക്കി. ഏതായാലും ഇന്ന് രാത്രിക്കകം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷ.
അതിനിടെ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയിട്ടും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."