HOME
DETAILS

ബഫര്‍സോൺ: സർക്കാർ ജനങ്ങൾക്കൊപ്പം

  
backup
December 27 2022 | 03:12 AM

463563-3

എ.കെ ശശീന്ദ്രൻ


രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏറ്റവുമൊടുവില്‍ ഈവർഷം ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം രാജ്യത്തെ ഇത്തരം സംരക്ഷിത പ്രദേശങ്ങള്‍ക്ക് ചുറ്റും അവയുടെ അതിര്‍ത്തി മുതല്‍ ഏറ്റവും കുറഞ്ഞത് ഒരു കിലോമീറ്റർ പരിധിയെങ്കിലും നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കേണ്ടതാണെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുകയാണ്.


സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം ഇതിനകം തന്നെ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ബഫര്‍ സോണില്‍നിന്ന് ജനവാസമേഖലയെ ഒഴിവാക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ ജനങ്ങൾക്കൊപ്പമുള്ള നിലപാടാണ് സര്‍ക്കാരിനുള്ളത്. ബഫര്‍സോണ്‍ നിശ്ചയിക്കുന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നേട്ടമൊന്നുമില്ല. പൊതുജനങ്ങളുടെയും കര്‍ഷക സമൂഹത്തിന്റെയും മലയോര ജനതയുടെയും താല്‍പര്യം തന്നെയാണ് സര്‍ക്കാരിൻ്റെയും താല്‍പര്യവും.


സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ സംസ്ഥാനത്തെ ജനവാസ കേന്ദ്രങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മറ്റുസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ ബഫര്‍സോണില്‍ ആക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങള്‍ മറ്റുനിര്‍മാണ പ്രവൃത്തികള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിര്‍മാണങ്ങളും ചേര്‍ത്ത് മാത്രമേ അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമർപ്പിക്കുകയൊള്ളു. ഇപ്രകാരം തയാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹർജിയില്‍ പ്രധാന തെളിവായി ഹാജാരക്കാൻ സാധിക്കും.
തെളിവ് ശേഖരണത്തിനുള്ള രേഖ മറ്റൊരു ഉപയോഗത്തിന് അംഗീകരിക്കപ്പെടുന്നില്ല. റവന്യൂ രേഖയായോ വനം വകുപ്പിന്റെ തീരുമാനങ്ങള്‍ക്ക് ആധികാരികമായ രേഖയായോ ഉപയോഗിക്കുന്ന ഒരു രേഖയല്ല ഇത്.


കോടതി വിധി പ്രകാരം നിലവിലുള്ള നിര്‍മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ (സാറ്റ്‌ലൈറ്റ് ഇമേജിങ്) അല്ലെങ്കില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങള്‍ പൂര്‍ണമാകാൻ സാധ്യതയില്ലെന്നും കെട്ടിടങ്ങള്‍, ചില ഭൂപ്രദേശങ്ങള്‍ എന്നിവ നിഴല്‍ മൂലമോ മരങ്ങളുടെ തടസങ്ങള്‍ വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങള്‍ ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഫീല്‍ഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിര്‍മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല.
പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ഉദ്യമം. ഇപ്രകാരം കോടതി നിശ്ചയിച്ച ബഫര്‍സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാൻ മറ്റു മാര്‍ഗമില്ല. സുപ്രീംകോടതി നിശ്ചയിച്ച സ്ഥലങ്ങള്‍ ബഫര്‍സോണ്‍ അല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.


ഉപഗ്രഹ ചിത്രങ്ങളില്‍ ഉണ്ടായേക്കാവുന്ന അപാകതകള്‍ ഫീല്‍ഡ് പരിശോധനയിലൂടെ പരിശോധിച്ച് പൂര്‍ണമായും പരിഹാരം കണ്ടെത്തുന്നതിനാണ് റിട്ട. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ സ്വതന്ത്ര കമ്മിറ്റിയെ നിയോഗിച്ചത്. ശരിയായ രീതിയില്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും സുപ്രീംകോടതിയെ രേഖാമൂലം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു കമ്മിറ്റി രൂപീകരി ച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിലൂടെ മാത്രമെ കോടതി നിര്‍ദേശിച്ചിട്ടുള്ള ഒരു കി.മീ ബഫര്‍സോണ്‍ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാൻ സര്‍ക്കാരിന് സാധിക്കുകയൊള്ളു.


ബഫര്‍സോണ്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള വാര്‍ഡുകളില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹെല്‍പ് ഡെസ്കകുള്‍ സജ്ജമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹെല്‍പ് ഡെസ്‌കില്‍ വില്ലേജ് ഓഫിസര്‍, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് പ്രതിനിധി, ഐ.ടി വിദഗ്ധൻ എന്നിവര്‍ ഉള്‍പ്പെടും. വായനശാലകള്‍, ക്ലബ്ബുകള്‍ മറ്റു ലഭ്യമായ പൊതുഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹെല്‍പ് ഡെസ്്കുകള്‍ പ്രവര്‍ത്തിക്കുക.


ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ ഹെല്‍പ് ഡെസ്‌ക് സംഘങ്ങളുണ്ടായിരിക്കും. പ്രദേശത്ത് ഉള്‍പ്പെട്ട എല്ലാ നിര്‍മിതികളുടെ ചിത്രങ്ങളും സര്‍വെ നമ്പറടക്കം അപ് ലോഡ് ചെയ്യണം. ശേഷം പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ആവശ്യമായ കൂട്ടിചേര്‍ക്കലുകള്‍ നടത്തും. ജനുവരി ഏഴിനുള്ളില്‍ അപ്‌ലോഡിങ് പൂര്‍ത്തിയാക്കി വനം വകുപ്പിന് സമര്‍പ്പിക്കുകയും വനം വകുപ്പ് ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡാറ്റ വിപുലീകരിക്കുന്നതിനുമാണ് തീരുമാനി ച്ചിരിക്കുന്നത്.


ബഫര്‍സോണ്‍ പ്രദേശത്തുനിന്ന് ആളുകള്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നത് തെറ്റായ പ്രചാരണം മാത്രമാണ്. അത്തരമൊരു പ്രശ്നം ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല. പ്രദേശത്ത് വാഹനത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാം, കാര്‍ഷിക പ്രവൃത്തികൾ നിരോധിക്കപ്പെടാൻ സാധ്യതയുണ്ട്, ഈസ്ഥലങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമാകും തുടങ്ങിയവയും കുപ്രചരണങ്ങൾ മാത്രമാണ്.

(സംസ്ഥാന വനം വകുപ്പ് മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  7 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  7 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  7 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  7 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago