HOME
DETAILS
MAL
അധിനിവേശ കശ്മിരില്‍നിന്ന് പിന്‍വാങ്ങണം
backup
September 26 2021 | 04:09 AM
സ്‌നേഹ ദുബെ ഇന്ത്യന്‍ നിലപാട് അറിയിച്ചത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടി നല്‍കുന്നതിനിടെ
ന്യൂയോര്‍ക്ക്: ജമ്മുകശ്മിരില്‍ പാകിസ്താന്‍ നിയമവിരുദ്ധമായി കൈയടക്കിയ പ്രദേശങ്ങളില്‍ നിന്ന് (പി.ഒ.കെ) അവര്‍ ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എന്നില്‍ കടുത്ത നിലപാട് മുന്നോട്ടുവച്ച് ഇന്ത്യ. യു.എന്‍ പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ കശ്മിര്‍ വിഷയമുയര്‍ത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് മറുപടി നല്‍കുന്നതിനിടെയാണ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ ഈ ആവശ്യമുന്നയിച്ചത്.
ജമ്മുകശ്മിരും ലഡാക്കും പൂര്‍ണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ വീഡിയോ പ്രസംഗത്തില്‍ കശ്മിരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യ അവിടെ ഭീകരത നടത്തുകയാണെന്ന് ഇമ്രാന്‍ഖാന്‍ ആരോപിച്ചതാണ് ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ മുസ്‌ലിംകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ഇമ്രാന്‍, ഇന്ത്യയില്‍ ഇസ്‌ലാം വിദ്വേഷം ഏറ്റവും അപകടകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും ചൂണ്ടിക്കാട്ടി.അതേസമയം, ഭീകരര്‍ക്ക് സൈ്വരവിഹാരം അനുവദിക്കുന്ന പാക് ഭീകരതയ്‌ക്കെതിരേ സംസാരിക്കുന്നത് വീടിനു തീയിടുന്നയാള്‍ തന്നെ അഗ്നിശമന സൈനികനായി നടിക്കുന്നതുപോലെയാണെന്ന് സ്‌നേഹ ചൂണ്ടിക്കാട്ടി.
യു.എന്‍ ഭീകരരെന്ന് വിശേഷിപ്പിച്ച എണ്ണമറ്റയാളുകള്‍ക്ക് ആതിഥ്യം നല്‍കുന്നുവെന്ന റെക്കോഡ് പാകിസ്താന് സ്വന്തമാണ്. ഉസാമ ബിന്‍ ലാദന് അഭയം നല്‍കിയവരാണിവര്‍.
ഇപ്പോഴും അയാളെ രക്തസാക്ഷിയെന്നാണ് പാക് നേതൃത്വം വിശേഷിപ്പിക്കുന്നത്.
പാകിസ്താന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതിന്റെ അനന്തരഫലം ലോകമൊന്നടങ്കം അനുഭവിച്ചുവരികയാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായവും പിന്തുണയും നല്‍കുന്ന രാജ്യമാണ് പാകിസ്താനെന്ന് യു.എന്‍ അംഗരാജ്യങ്ങള്‍ക്കെല്ലാമറിയാം.
പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര ജുഡീഷ്യറിയും സ്വതന്ത്ര മാധ്യമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. അവ ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കുന്നതായും സ്‌നേഹ ദുബെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."