അസമില്‍ പുലി വിളയാട്ടം, 15 പേര്‍ക്ക് പരുക്ക്; വാനിന് മുകളിലേക്ക് ചാടി, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ദിസ്പൂര്‍: അസമില്‍ പുലിവിളയാട്ടം. പുള്ളിപ്പുലിയുടെ അക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. ജോര്‍ഹട്ട് ജില്ലയിലെ ചെനിജനില്‍ റെയിന്‍ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സംഭവം. പരുക്കേറ്റവരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും പൊലിസ് അറിയിച്ചു.
പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. മുള്ളുവേലി ചാടികടക്കുന്ന പുള്ളിപ്പുലി വാനിനുമുകളിലേക്ക് ചാടുന്നതും യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും വീടിനുപുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
#leopard inside campus of RFRI, #Jorhat #Assam pic.twitter.com/3bQzhWDJK2
— Ibrahim (@Ibrahimrfr) December 26, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."