'ഇന്ന് ഭാരതബന്ദ്'; കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഭാരത് ബന്ദില്‍ അണിനിരക്കാന്‍ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മുന്നണികളോടും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 'കര്‍ഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാല്‍ ചൂഷക സര്‍ക്കാര്‍ ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഇന്ന് ഞങ്ങള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്' ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ഹാഷ്ടാഗ് പങ്കുവെച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
किसानों का अहिंसक सत्याग्रह आज भी अखंड है
— Rahul Gandhi (@RahulGandhi) September 27, 2021
लेकिन शोषण-कार सरकार को ये नहीं पसंद है
इसलिए #आज_भारत_बंद_है #IStandWithFarmers
40ഓളം കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഭാരത് ബന്ദ്. രാവിലെ ആറുമുതല്‍ നാലുവരെയാണ് ഭാരത് ബന്ദ്. കേരളത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."