HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിന് തുടക്കം; ഇനി കലയുടെ നിലാവൊഴുകും ദിനങ്ങൾ

  
backup
December 31 2022 | 03:12 AM

skssf-sargalayam-kick-off-in-trissur

 

ദേശമംഗലം(സമർഖന്ദ്): ദേശമംഗലം സമർഖന്ദ് നഗരിയിൽ ഇന്നു മുതൽ എസ്.കെ.എസ്.എസ്.എഫ് സർഗലയത്തിന്റെ സർഗാത്മക പോരാട്ടങ്ങൾക്ക് തുടക്കമാവും. കഴിഞ്ഞ ദിവസം 14 പതാകകൾ വിണ്ണിലേക്കുയർന്നതോടെയാണ് 14-ാംമത് സർഗലയത്തിനു നാന്ദികുറിച്ചു. മജ്ലിസുന്നൂറിന്റെ മനോഹര ശീലുകളിൽ കുതിർന്ന ആത്മീയ സംഗമത്തിനും കഴിഞ്ഞദിവസം സമർഖന്ദ് വേദിയായി. അതിനു ശേഷമാണ് ഇന്നലെ ഉദ്ഘാടന സമ്മേളനം നടന്നത്. ലോകത്തെ ഏറ്റവും വലിയ ഖുർആൻ കൈയെഴുത്ത് കലിഗ്രഫിയുടെ പ്രദർശനവും കാഴ്ച്ചകളുടെ വിസ്മയമൊരുക്കുന്ന എക്സിബിഷനും സമർഖന്ദിനെ മനോഹരമാക്കിയിട്ടുണ്ട്.

ഇന്നലെ മുതൽ മുതൽ വിവിധ ജില്ലകളിൽ നിന്നുള്ള കലാപ്രതിഭകൾ നഗരിയിലെത്തിത്തുടങ്ങി. ഇന്നു രാവിലെ ഒമ്പതു മുതൽ ഏഴു വേദികളിലായി മത്സരങ്ങൾക്കു തുടക്കം കുറിക്കും. ത്വലബ വിഭാഗത്തിൽ ജൂനിയർ,സീനിയർ, ഗ്രൂപ്പ് എന്നിങ്ങനെയും ജനറൽ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായും 1500ലേറെ പ്രതിഭകൾ രണ്ടുദിവസങ്ങളിലായി മാറ്റുരക്കും. മാപ്പിളപ്പാട്ട്, ബുർദാലാപനം, വിവിധ ഭാഷാ പ്രസംഗങ്ങൾ, ദഫ് മുട്ട് തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ കൊണ്ട് സമർഖന്ദ് പുളകമണിയും. ഏഴുവേദികളിലായി 65 ഇനം മത്സരങ്ങളാണ് നടക്കുക. വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തുന്ന പ്രതിഭകൾക്ക് ഭക്ഷണം താമസം തുടങ്ങിയവക്കായി വിപുലമായ സൗകര്യങ്ങളാണ് നഗരിയിൽ ഒരുക്കിയിട്ടുള്ളത്. സന്നദ്ധ പ്രവർത്തനങ്ങൾക്കായി 170ലേറെ വിഖായ പ്രവർത്തകരും കർമരംഗത്തുണ്ട്.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആണ് ഉദ്ഘാടനംചെയ്തത്. ഇസ് ലാം കലക്കും സാഹിത്യത്തിനും അത്യുന്നത സ്ഥാനമാണ് നൽകിയതെന്നും അതു ഇസ് ലാമിക പ്രബോധന രംഗത്ത് ഉപയോഗപ്പെടുത്താൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ് ലാം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നകാലത്ത് മികവുറ്റ പ്രഭാഷകരും എഴുത്തുകാരും ഉയർന്നുവരേണ്ടത് ആവശ്യമാണ്. അതിനു ഇത്തരം സർഗാത്മക പോരാട്ടങ്ങൾ അവസരമൊരുക്കും. വിശുദ്ധ ഖുർആനും പ്രവാചക ജീവിതവും ഇത്തരം നന്മനിറഞ്ഞ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതായി കാണാനാവുമെന്നും അതിനെ ഉൾക്കൊള്ളാൻ വിശ്വാസികൾക്കു കഴിയണമെന്നും ഹമീദലി തങ്ങൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago