HOME
DETAILS

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിച്ച്  കുവൈത്ത് നാഷനല്‍ അസംബ്ലി  

  
backup
September 30, 2021 | 4:35 AM

8525463523-2
 
 
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങളെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും അപലപിച്ച് കുവൈത്ത് നാഷനല്‍ അസംബ്ലി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ കൊലയും കുടിയൊഴിപ്പിക്കലും അഗ്‌നിക്കിരയാക്കലും തുടങ്ങി വിവേചനപരവും വര്‍ഗീയപരവുമായ അക്രമ പരമ്പര അരങ്ങേറുന്നതായി നാഷനല്‍ അസംബ്ലി അംഗങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 
തീവ്ര ഹിന്ദുത്വ വിഭാഗങ്ങള്‍ അഴിച്ചുവിടുന്ന അക്രമങ്ങളെയും കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ അപലപിക്കുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. മാനുഷികവും ഇസ്‌ലാമികവുമായ പരിഗണന വച്ചുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നാഷനല്‍ അസംബ്ലി പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അവര്‍ക്കു നേരേയുള്ള വര്‍ഗീയ ഉന്മൂലന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര ഉടമ്പടികള്‍ പാലിക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനും മുസ്‌ലിംകളുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും സമാധാനത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കാനും പ്രസ്താവന ആവശ്യപ്പെട്ടു.
 
ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കണമെന്ന് കുവൈത്ത് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കു നേരേയുള്ള ക്രൂരമായ നടപടികള്‍ ഔദ്യോഗിക സമൂഹമാധ്യമങ്ങളില്‍ എത്തിക്കണം. ഔഖാഫ് മന്ത്രാലയം ഇമാമുമാരോട് നിസ്‌കാരങ്ങളില്‍ ഖുനൂത് നിര്‍വഹിക്കാനും ഇന്ത്യയിലും മറ്റു പ്രദേശങ്ങളിലുമുള്ള മുസ്‌ലിംകളുടെ ദുരിതങ്ങളകറ്റാന്‍ പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ അധികാരികളെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ-ഇസ്‌ലാമിക സംഘടനകളോടും പ്രസ്താവന ആഹ്വാനം ചെയ്തു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

Kerala
  •  a month ago
No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  a month ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  a month ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  a month ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a month ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  a month ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  a month ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  a month ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  a month ago