HOME
DETAILS

കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്ന് സിദ്ദു ; പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം

  
backup
September 30, 2021 | 4:40 AM

785245345-2
 
 
ചണ്ഡിഗഢ്: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് നവജ്യോത് സിങ് സിദ്ദു രാജിവച്ചതിനെ തുടര്‍ന്ന് വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യം. രാജിവയ്ക്കാനുള്ള സിദ്ദുവിന്റെ തീരുമാനത്തോട് ഹൈക്കമാന്‍ഡ് അതൃപ്തിയറിയിച്ചെങ്കിലും രാജി സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 
നേരത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിന്റെ രാജിക്കു പിന്നാലെ ചരന്‍ജിത് സിങ് ചന്നി അധികാരമേറ്റതോടെ പി.സി.സി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് അവസാനിച്ചെന്നു കരുതിയിരുന്നു. 
 
എന്നാല്‍ ചന്നി മന്ത്രിസഭയിലെയും ഉദ്യോഗസ്ഥതലത്തിലെയും ചിലരുടെ സാന്നിധ്യമാണ് സിദ്ദുവിനെ ചൊടിപ്പിച്ചതും പൊടുന്നനെ രാജിയിലേക്കു നയിച്ചതും. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കെട്ടുറപ്പിനെ സിദ്ദുവിന്റെ രാജി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 
കളങ്കിതരോട് വിട്ടുവീഴ്ചയില്ലെന്നും പഞ്ചാബിനു വേണ്ടി പോരാടുമെന്നുമാണ് രാജിക്കു ശേഷം സിദ്ദു പ്രതികരിച്ചത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല പോരാടുന്നത്. ആദര്‍ശത്തിനു വേണ്ടിയാണ്. 
 
കറപുരണ്ട മന്ത്രിമാരെ വീണ്ടും മന്ത്രിസഭയിലെടുത്തത് അംഗീകരിക്കാനാവില്ല. ധര്‍മസമരത്തില്‍ വിട്ടുവീഴ്ചയില്ല. അന്ത്യശ്വാസം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വിഷയം പരിഹരിക്കാന്‍ പഞ്ചാബില്‍ എ.ഐ.സി.സി നിരീക്ഷകന്‍ ഹാരിഷ് ചൗധരി എത്തി. 
ഇന്നലെ രാവിലെയെത്തിയ അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ജൂലൈ 23ന് പി.സി.സി അധ്യക്ഷനായ ശേഷം സിദ്ദു അമരീന്ദറിനെതിരേ നീക്കം തുടങ്ങിയിരുന്നു. സെപ്റ്റംബര്‍ 18ന് അമരീന്ദര്‍ രാജിവച്ചു. 
 
പുതിയ സര്‍ക്കാരിനോടുള്ള അതൃപ്തിയാണ് സിദ്ദുവിനെ രാജിക്കു പ്രേരിപ്പിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 
മന്ത്രിസഭയില്‍നിന്ന് കളങ്കിതനായ മന്ത്രി റാണാ ഗുര്‍ജിത് സിങ്ങിനെ നീക്കുക എന്നതാണ് സിദ്ദുവിന്റെ പ്രധാന ആവശ്യം. എസ്.ഐ.ടി മേധാവി സ്ഥാനത്തുനിന്ന് ഡി.ജി.പി സഹോട്ടയെ നീക്കുക, അഡ്വക്കറ്റ് ജനറല്‍ എ.പി.എസ് ഡിയോളിനെ നീക്കുക എന്നിവയാണ് മറ്റാവശ്യങ്ങള്‍. ബെഹ്ബല്‍ കലാന്‍ വെടിവയ്പു കേസില്‍ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയയാളാണ് സഹോട്ട. 
 
ഇതേ കേസില്‍ പ്രതികളുടെ അഭിഭാഷകനായിരുന്നു അഡ്വക്കറ്റ് ജനറലായ എ.പി.എസ് ഡിയോള്‍. മുന്‍ ഡി.ജി.പി സുമേദ് സെയ്‌നിക്ക് കേസില്‍ ജാമ്യം നേടിക്കൊടുത്തത് ഇദ്ദേഹമാണ്. 
ഇവരെ നീക്കാതെ ഇനി പി.സി.സി അധ്യക്ഷനാകില്ലെന്നാണ് സിദ്ദുവിന്റെ നിലപാട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  4 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  4 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  4 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  4 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  4 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  4 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  4 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  4 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  4 days ago