HOME
DETAILS

എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കരുത്; കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്: ഡി.കെ ശിവകുമാര്‍

  
backup
December 02, 2023 | 7:28 AM

dk-shivakumar-react-on-exit-poll-surveys

എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കരുത്; കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്: ഡി.കെ ശിവകുമാര്‍

ബെംഗലുരു: അഞ്ച് സംസ്ഥാനങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റം കാഴ്ച്ചവെക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കരുതെന്നും സംസ്ഥാനത്തിന്റെ മൊത്തം വികാരങ്ങള്‍ എക്‌സിറ്റ് പോളില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഡി.കെയുടെ പരമാര്‍ശം.

'എക്‌സിറ്റ് പോളുകള്‍ വിശ്വസിക്കരുത്. കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതാണ്. എക്‌സിറ്റ് പോളുകള്‍ സാമ്പിള്‍ സര്‍വ്വേ മാത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തം വികാരമൊന്നും എക്‌സിറ്റ് പോളുില്‍ പ്രതിഫലിക്കണമെന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വമ്പിച്ച മുന്നേറ്റം തന്നെ ഉണ്ടാക്കും,' ഡി.കെ പറഞ്ഞു.

മിസോറാം ഒഴികെയുള്ള ബാക്കി സംസ്ഥാനങ്ങളില്‍ നാളെയാണ് വോട്ടെണ്ണല്‍. മിസോറാമില്‍ ഫല പ്രഖ്യാപനം തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം എത്തുമെന്നും, തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്നുമാണ് ഭൂരിഭാഗം ഫലങ്ങളും പ്രവചിക്കുന്നത്. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  4 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago