HOME
DETAILS
MAL
മലിനജലം റോഡിലേക്ക് ഒഴുകുന്നതായി പരാതി
backup
August 27 2016 | 22:08 PM
തേഞ്ഞിപ്പലം: കേറികേര് ലോഗാസ്റ്റിക്ക് ഹബ് പ്രവര്‍ത്തിക്കുന്ന രണ്ടരയേക്കര്‍ പറമ്പിലെ മുഴുവന്‍ മഴവെള്ളവും വിഷമാലിന്യങ്ങളും കാക്കഞ്ചേരി-കണ്ണംവെട്ടിക്കാവ് റോഡിലേക്ക് ഒഴുകുന്നതായി പരാതി.
ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു സി.പി.ഐ കാക്കഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ചേലേമ്പ്ര പഞ്ചായത്ത് അധികൃതര്‍ക്കു പരാതി നല്കി.
പഞ്ചായത്ത് അധികൃതര്‍ക്കു പുറമേ വിജിലന്‍സ്, ഫയര്‍ഫോഴ്സ്, ഹെല്‍ത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ചേലേമ്പ്ര പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തുകയും പരിഹാരമെന്ന നിലയക്കു പ്രദേശത്ത് മഴക്കുഴി ഒരുക്കുന്ന പ്രവൃത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."