ജില്ലയില്‍ ഇനി വിതരണം ചെയ്യാനുള്ളത് 16,263 പാഠപുസ്തകങ്ങള്‍
മലപ്പുറം: ജില്ലയിലെ സ്‌കൂളുകളില്‍ ഇനി വിതരണം ചെയ്യാനുള്ളത് 16263 പുസ്തകങ്ങള്‍. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകള്‍ക്കായി രണ്ടര ലക്ഷം പുസ്തകങ്ങളാണ് ജില്ലക്കു വേണ്ടത്. ഇതില്‍ ഇനി കിട്ടാനുള്ളതാണ് ഇത്രയും പുസ്തകങ്ങള്‍. അതേ സമയം കുറവുള്ള പുസ്തകങ്ങള്‍ മറ്റു ജില്ലകളില്‍ നിന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജില്ലയില്‍ മറ്റു വിഷയങ്ങളില്‍ അധികമുള്ള 87,599 പുസ്തകങ്ങള്‍ മറ്റു ജില്ലകളിലേയ്ക്കു നല്‍കും. ജില്ലകള്‍ക്ക് ഇത്തരത്തില്‍ സൗകര്യമൊരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നു കാസര്‍ക്കോട്ടേയ്ക്കും തിരിച്ചും 27, 28, 29 തിയതികളില്‍ വാഹനം പുറപ്പെടുന്നുണ്ട്. സിവില്‍ സ്റ്റേഷനിലെ ഐ.ടി @ സ്‌കൂള്‍ ഹാളില്‍ പുസ്തകങ്ങള്‍ സമാഹരിച്ച് ഈ ദിവസങ്ങളില്‍ തന്നെ വിതരണം തുടങ്ങുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
നിലവില്‍ രണ്ടു വോള്യമായിട്ടാണ് സ്‌കൂളുകളില്‍ പാഠപുസ്തകം തയാറാക്കുന്നത്. ഇതു പ്രകാരം ഓണപ്പരീക്ഷയ്ക്ക് ആവശ്യമുള്ള വിവിധ വിഷയങ്ങളിലെ ആദ്യ വോള്യം വിതരണം പൂര്‍ത്തിയായിട്ടുണ്ട്. പുതിയ സിലബസ് പ്രകാരമുള്ള കംപ്യൂട്ടര്‍ സയന്‍സിന്റെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ മാത്രമാണു കുറവുള്ളത്. കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി അച്ചടി ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കക്കണമെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍ പാഠപുസ്ത വിതരണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്നായിരുന്നു കലക്ടറുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."