എസ്.കെ.എസ്.എസ്.എഫ് ത്വലബ: സംസ്ഥാന ക്യാമ്പയിന്‍ പ്രഖ്യാപനം ഇന്ന്
എടപ്പാള്‍: പൈതൃകബോധം അടയാളപ്പെടുത്തുക എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ്. ത്വലബാ വിങ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ക്യാമ്പയിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്നു പുതുപൊന്നാനിയില്‍ നടക്കും. കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രം അടയാളപ്പെടുത്തുന്ന നാടുകളിലെ ചരിത്ര ശേഷിപ്പുകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മൂന്നു മാസത്തെ ക്യാമ്പയിന്‍ കാലയളവിലെ പരിപാടികളുടെ പ്രഖ്യാപനവും ഇന്നു നടക്കും. വൈകുന്നേരം നാലിന് എം.ഐ അറബിക് കോളജ് കാമ്പസില്‍ നടക്കുന്ന ചടങ്ങ് സമസ്ത താലൂക്ക് പ്രസിഡന്റ് എം.വി.ഇസ്മാഈല്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പൊന്നാനി മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍ ലോഗോ പ്രകാശനം ചെയ്യും. ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് അഹ് മദ് ബാഫഖി തങ്ങള്‍, പുറങ്ങ് അബ്ദുല്ല മൗലവി, ടി.വി.അബ്ദു റഹ്മാന്‍ കുട്ടി മാസ്റ്റര്‍, പി.വി.എം.കുട്ടി ഫൈസി, ശഹീര്‍ അന്‍വരി, സി.പി. ബാസിത് ഹുദവി, ഹബീബ് വരവൂര്‍, ഉവൈസ് പതിയങ്കര, സഅദ് വെളിയങ്കോട്, ടി.കെ.എം.ശമീര്‍ ഹുദവി, അബ്ദുല്‍ ഗഫൂര്‍ പൊന്നാനി തുടങ്ങിയവര്‍ സംബന്ധിക്കും. ത്വലബാ പ്രതിനിധികള്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്നു കണ്‍വീനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."