HOME
DETAILS

ഇന്ന് ബാബരി ദിനം; കൊടും ചതിയുടെ 31 വര്‍ഷങ്ങള്‍

  
backup
December 06 2023 | 02:12 AM

indian-muslims-observe-31st-babri-masjid-demolition-anniversary

ഇന്ന് ബാബരി ദിനം; കൊടും ചതിയുടെ 31 വര്‍ഷങ്ങള്‍

ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ, ഭരണസംവിധാനമാകെ നോക്കുകുത്തിയാക്കി സംഘ്പരിവാര്‍ ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തിട്ട് 31 വര്‍ഷം കഴിഞ്ഞു. മുസ്ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹികനീതിയും സുരക്ഷയും ഉറപ്പാക്കുന്ന വിധത്തില്‍ ഭരണഘടന തയ്യാറാക്കിയ ഡോ. ഭീംറാവു അംബേദ്കറിന്റെ 67 ാം ചരമവാര്‍ഷികദിനം കൂടിയാണിന്ന്. ഡിസംബര്‍ ആറിന് തകര്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച് ലക്ഷക്കണക്കിനുവരുന്ന കര്‍സേവകര്‍ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനി, മുന്‍ കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ സൈന്യത്തെ സാക്ഷിയാക്കിയാണ് പള്ളി തകര്‍ത്തത്. അതോടെ, സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം ഡിസംബര്‍ ആറിന് മുന്‍പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിഞ്ഞു.

കേവലം രണ്ട് സീറ്റിലൊതുങ്ങിയിരുന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയ മുഖമായിരുന്ന ബി.ജെ.പി, ഇന്ന് ഇന്ത്യയും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കാന്‍ അയോധ്യ കാരണമായി. ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിച്ച് അവര്‍ക്ക് പള്ളി തകര്‍ക്കാന്‍ അവസരം ഒരുക്കി കൊടുത്ത, കോണ്‍ഗ്രസ് ലോക്‌സഭയില്‍ മുഖ്യപ്രതിപക്ഷകക്ഷിയാവാന്‍ പോലും ആള്‍ബലമില്ലാതെ മെലിഞ്ഞുണങ്ങി. സംസ്ഥാനങ്ങളിലാവട്ടെ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം മൂന്നിടത്തും ഒതുങ്ങി.

നരേന്ദ്രമോദിക്ക് അനുകൂലമായ എല്ലാ രാഷ്ട്രീയസാഹചര്യം ഉണ്ടായിട്ടും 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 37 ശതമാനം വോട്ട് പങ്കാളിത്തം മാത്രമാണ് ലഭിച്ചത്. അതിനര്‍ത്ഥം 61 ശതമാനം പേര്‍ ബി.ജെ.പി വോട്ടര്‍മാര്‍ അല്ലെന്നതാണ്. ഈ സാഹചര്യം മനസ്സിലാക്കി സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന തീവ്രഹിന്ദുത്വ കെണിയില്‍ പെട്ടുപോവാതെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ഹൈന്ദവവിശ്വാസികളെ കൈയിലെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയതുമില്ല. എന്നു മാത്രമല്ല, മൃദുഹിന്ദുത്വനയം പിന്തുടര്‍ന്ന് വീര്യംകുറഞ്ഞ ബി.ജെ.പിയാവാന്‍ ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് ശ്രമിക്കുകയുംചെയ്തു.

പള്ളി തകര്‍ക്കുന്നതിനു മുന്‍പായി എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്ത ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപസാദിന്റെ നടപടി കോണ്‍ഗ്രസ്സിന് പാഠമാവേണ്ടതായിരുന്നു. വര്‍ഗീയലക്ഷ്യത്തോടെ അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞ ലാലുവിന്റെ നടപടി കാരണം അദ്ദേഹത്തെ ഹൈന്ദവിശ്വാസികള്‍ കൈവെടിഞ്ഞില്ലെന്നു മാത്രമല്ല, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ലാലുവിന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂടുകയായിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനു ശേഷം രാജ്യത്തിന്റെ മതേതരത്വത്തിനു നേരെയുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ആദ്യ പ്രത്യക്ഷ ആക്രമണത്തിന്റെ വാര്‍ഷികദിനം കൂടിയാണ് ഇന്ന്. ഒരു രാഷ്ട്രം, അതിന്റെ നിയമപാലനത്തിലും മതേതരസംവിധാനത്തിലും വിശ്വസിച്ച മതന്യൂനപക്ഷങ്ങളെ വഞ്ചിച്ചതിന്റെ വാര്‍ഷികദിനം കൂടിയാണ് ഓരോ ഡിസംബര്‍ ആറും. ബാബരി മസ്ജിദിലൂടെ മുസ്‌ലിംകള്‍ക്കു നഷ്ടമായത് തങ്ങള്‍ നാലരനൂറ്റാണ്ട് ആരാധനചെയ്ത ഒരു പള്ളി മാത്രമല്ല മറിച്ച്, അവര്‍ അതുവരെയും വോട്ട്‌ചെയ്തുവന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര രാഷ്ട്രീയപ്രസ്ഥാനത്തിലുള്ള വിശ്വാസം കൂടിയായിരുന്നു. പള്ളി തകര്‍ക്കപ്പെട്ടതറിഞ്ഞ് വ്രണിതഹൃദയരായി കഴിഞ്ഞ മുസ്‌ലിംകള്‍ അതിനു പിന്നാലെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അതിമൃഗീയമായ കൂട്ടക്കൊലകള്‍ക്കും ഇരയായി.

വിഭജനത്തിനു ശേഷം രാജ്യത്ത് ഏറ്റവുമധികം ചോരചിന്തിയ കലാപങ്ങളും ബാബരി മസ്ജിദിന്റെ പേരിലായിരുന്നു. പള്ളിതകര്‍ത്തതിന്റെ പിന്നാലെ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ ഉള്‍പ്പെടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ആളുകളുടെ ഉടുമുണ്ട് പൊക്കി മതംനോക്കി ആളുകളെ കൊല്ലുന്ന സാഹചര്യമുണ്ടായി. മുംബൈയില്‍ മാത്രം രണ്ടായിരത്തോളം ആളുകള്‍ മരിച്ചു. മുംബൈ കലാപത്തിന്റെയും സ്‌ഫോടനപരമ്പരയുടെയും മുറിവ് ഉണങ്ങി രക്തച്ചൊരിച്ചില്‍ മറന്നുകൊണ്ടിരിക്കെ ബാബരി മസ്ജിദ് നിമിത്തം ഗുജറാത്തിലും അതിഭീകരമായ നരനായാട്ട് നടന്നു.

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വഴിത്തിരിവായേക്കാവുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ രാജ്യം എത്തിനില്‍ക്കെയാണ് ഇത്തവണ ഡിസംബര്‍ ആറ് കടന്നുവരുന്നത്.

പള്ളിനിലനിന്ന സ്ഥാനത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ നടന്നുവരുന്ന രാമക്ഷേത്രം നിര്‍മാണം അടുത്തമാസത്തോടെ പൂര്‍ത്തിയാകാനിരിക്കുകയാണ്. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ വിധിയും ന്യൂനപക്ഷത്തിന് വേദനയാണ് സമ്മാനിച്ചത്. തെളിവുകള്‍ ഇല്ലെന്ന് ബോധ്യമായിട്ടും ഭൂരിപക്ഷവികാരം മാനിച്ച് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തു. പകരം കുറച്ചധികം ദൂരത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലിംകള്‍ക്ക് അനുവദിച്ചു. അതില്‍ പള്ളി നിര്‍മിക്കാനും നിര്‍ദേശമുണ്ടായെങ്കിലും ആ ഭൂമി ഇപ്പോഴും കാട് പിടിച്ചുകിടക്കുകയാണ്. അതേസമയം, പ്രധാനമന്ത്രിയ നരേന്ദ്രമോദി തന്നെ, ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉയര്‍ന്ന ക്ഷേത്രത്തിന്റെ പൂജചടങ്ങുകള്‍ക്ക് ജനുവരിയില്‍ നേതൃത്വം നല്‍കുകയാണ്. അത് കഴിഞ്ഞ് മൂന്നുമാസം കൊണ്ട് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, അയോധ്യയുടെ പേരില്‍ രാജ്യത്തെ സാമൂഹികരംഗം കൂടുതല്‍ കലുഷിതമായേക്കുമെന്ന ആശങ്കയും ഭീതിയും ശക്തവുമാണ്. ഇങ്ങനെ ഭീതിയും അരക്ഷിതാവസ്ഥയും ന്യൂനപക്ഷമനസ്സുകളില്‍ കോറിയിട്ടാണ് ഈ ബാബരിദിനം കടന്നുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago