HOME
DETAILS

'തടവിലുള്ള മുഴുവന്‍ ഫലസ്തീനികളേയും വിട്ടയക്കൂ..ബന്ദികളെ മോചിപ്പിക്കൂ' പ്രിയപ്പെട്ടവരുടെ മോചനത്തിനായി നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍

  
backup
December 06 2023 | 09:12 AM

israeli-captives-families-angry-after-meeting-with-netanyahu

'തടവിലുള്ള മുഴുവന്‍ ഫലസ്തീനികളേയും വിട്ടയക്കൂ..ബന്ദികളെ മോചിപ്പിക്കൂ' പ്രിയപ്പെട്ടവരുടെ മോചനത്തിനായി നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ബന്ധുക്കള്‍

തെല്‍അവീവ്: പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അടക്കമുള്ള വാര്‍ കാബിനറ്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൊട്ടിത്തെറിച്ച് ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കള്‍. 60 ദിവസമായിട്ടും തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കാത്ത നെതന്യാഹു സര്‍ക്കാറിനെതിരെ രൂക്ഷമായാണ് ഇവര്‍ പ്രതികരിച്ചത്.

ഹമാസ് ആവശ്യപ്പെടുന്നത് പോലെ എല്ലാ ഫലസ്തീനി തടവുകാരെയും വിട്ടയച്ച് ബന്ദികളുടെ മോചനം സാധ്യമാക്കണമെന്ന് സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ബന്ദിയാക്കപ്പെട്ട യുവാവിന്റെ സുഹൃത്ത് ജെന്നിഫര്‍ മാസ്റ്റര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. വൃത്തികെട്ടതും അപമാനകരവും കുഴപ്പം പിടിച്ചതുമായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെന്ന് ബന്ദികളില്‍ ഒരാളായ ഒമ്രിയുടെ പിതാവ് ഡാനി മിറാന്‍ ഇസ്‌റാഈല്‍ ചാനലായ 'ചാനല്‍ 13'നോട് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ തങ്ങളെ അവഹേളിച്ചതായും അതിനാല്‍ ഇടക്ക് വെച്ച് താന്‍ ഇറങ്ങിപ്പോന്നതായും അദ്ദേഹം പറഞ്ഞു.

'മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. പക്ഷേ, സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രഹസനമാണ് നടത്തുന്നത്. വൃത്തികെട്ടതും അപമാനകരവും കുഴപ്പം പിടിച്ചതുമായിരുന്നു കൂടിക്കാഴ്ച. ഞങ്ങള്‍ ഇത് ചെയ്തു, ഞങ്ങള്‍ അത് ചെയ്തു എന്നാണ് അവര്‍ (പ്രധാനമന്ത്രിയും മന്ത്രിമാരും) പറയുന്നത്. എന്നാല്‍, അവര്‍ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ആളുകളെ വിട്ടയച്ചത് ഹമാസിന്റെ ഗസ്സയിലെ നേതാവ് യഹ്‌യ സിന്‍വാറാണ്. അല്ലാതെ അവരല്ല. തങ്ങളാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതെന്ന അവരുടെ അവകാശവാദം കേട്ടപേപാള്‍ എനിക്ക് രോഷം വന്നു. ഒന്നും അവരുടെ നിയന്ത്രണത്തിലല്ല' ഡാനി മിറാന്‍ പൊട്ടിത്തെറിച്ചു.

ബന്ദിമോചനം എന്ന് സാധ്യമാകും എന്ന കാര്യത്തില്‍ പ്രധാനമന്ത്രിയില്‍നിന്നും മന്ത്രിമാരില്‍നിന്നും തൃപ്തികരമായ മറുപടി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളില്‍ ചിലര്‍ യോഗത്തിനിടെ ഇറങ്ങിപ്പോയി. ഹമാസ് വിട്ടയച്ച ബന്ദികളും നിലവില്‍ തടവില്‍ കഴിയുന്ന ബന്ദികളുടെ ബന്ധുക്കളുമാണ് ചൊവ്വാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മന്ത്രി ബെന്നി ഗാന്റ്‌സ് എന്നിവരടങ്ങുന്ന മന്ത്രിസഭാംഗങ്ങളുമായി ബന്ദിമോചനം സംബന്ധിച്ച് ചര്‍ച്ചക്കെത്തിയത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് തടവിലാക്കിയ 247 ബന്ദികളില്‍ 110 പേരെയാണ് ഇതുവരെ വിട്ടയച്ചത്. 137പേര്‍ ഇപ്പോഴും ഹമാസിന്റെ രഹസ്യകേന്ദ്രങ്ങളില്‍ കഴിയുകയാണ്. ഇവരുടെ മോചനം ആവശ്യപ്പെട്ട് നടത്തുന്ന 'ബ്രിംഗ് ദേം ബാക്ക്' (ബന്ദികളെ തിരികെ കൊണ്ടുവരൂ) എന്ന കാമ്പെയ്ന്‍ പ്രതിനിധികളുമായാണ് ഇസ്‌റാഈലിന്റെ യുദ്ധ കാബിനറ്റിലെ മന്ത്രിമാര്‍ ഇന്നലെ അടച്ചിട്ട റൂമില്‍ ചര്‍ച്ച നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago