കണിച്ചുകുളങ്ങര കൊലക്കേസ്: സജിത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളി; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍
കണിച്ചുകുളങ്ങര കൊലക്കേസ്: സജിത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളി; ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സജിത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസിലെ ആറാം പ്രതിയാണ് സജിത്ത്. സജിത്തിന്റെ ഹരജിയെ സംസ്ഥാനം ശക്തമായി എതിര്‍ക്കുകയായിരുന്നു. ക്രൂരഹൃദയനായ കുറ്റവാളിയാണ് സജിത്തെന്നും ബിസിനസ് പകപോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നുവെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി.
എവറസ്റ്റ് ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, കാര്‍ ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ 2005 ജൂലൈ 20ന് ഹിമാലയ ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ സജിത്ത് , ബിനീഷ് തുടങ്ങിയവര്‍ വാടകക്കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹിമാലയ ഗ്രൂപ്പിന്റെ എം ഡി സ്ഥാനം രാജിവെച്ച രമേശ് എവറസ്റ്റ് ചിട്ട്‌സ് എന്ന സ്ഥാപനം തുടങ്ങിയതിലെ വൈരാ?ഗ്യമായിരുന്നു കൊലപാതക കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."