HOME
DETAILS

പിഴയിടാൻ മാത്രമാകരുത്‌എ.ഐ കാമറ

  
backup
December 06 2023 | 17:12 PM

ai-camera-should-not-be-only-for-fines

ഹാഫിസ് മുഹമ്മദ് ആരിഫ്

അബിഗേൽ സാറയെന്ന ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം മലയാളികളെ സുരക്ഷയിൽ ജാഗരൂകരാക്കിയിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തട്ടിക്കൊണ്ടുപോയവർ കുട്ടിയെ കൊല്ലം നഗരപ്രദേശത്ത്‌ ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. കുട്ടിയെയും പ്രതികളെയും കണ്ടെത്താൻ വൈകിയത്‌ ഏറെ വിമർശനങ്ങൾക്കിടയാക്കി. പ്രതികളെ പിടികൂടിയെങ്കിലും ഇനിയും സംഭവത്തിന്റെ പൂർണമായ ചുരുളഴിഞ്ഞിട്ടില്ല. അടിയന്തര സന്ദർഭങ്ങളിലെ അന്വേഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധ്യമാണ്‌ തട്ടിക്കൊണ്ടുപോയവർക്ക്‌ കുട്ടിയുമായി കൊല്ലം നഗരത്തിൽ വരാൻ ധൈര്യമായത്‌. കോടികൾ മുടക്കി സ്ഥാപിച്ച എ.ഐ കാമറകൾ ഉണ്ടായിട്ടും പ്രതികളുടെ വാഹനങ്ങൾ ട്രാക്ക്‌ ചെയ്യാനോ കണ്ടെത്താനോ കഴിഞ്ഞില്ല.

വിവിധയിടങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വികളിലെ ദൃശ്യങ്ങളുണ്ടായിട്ടും വേഗത്തിൽ പ്രതികളിലേക്കെത്താൻ സാധിച്ചില്ല.
ഗതാഗത നിയമങ്ങൾ പാലിക്കാത്ത യാത്രക്കാരിൽനിന്ന് പിഴ ഇൗടാക്കാനുള്ള സംവിധാനമായി മാത്രമാണ്‌ റോഡുകളിലെ എ.ഐ കാമറകളെ വികസിപ്പിച്ചത്‌. റോഡുകളുടെ അവസ്ഥ നിരീക്ഷിക്കുക അല്ലെങ്കിൽ കേസുകളിൽ പെട്ട, മോഷണം പോയ വാഹനങ്ങൾ കണ്ടെത്തുക തുടങ്ങിയ വിവിധോദ്ദേശ്യങ്ങളോടെ എ.ഐ കാമറകളെ രൂപകൽപ്പന ചെയ്തിരുന്നെങ്കിൽ പൊലിസ്‌ അന്വേഷണങ്ങൾക്ക്‌ ഏറെ സഹായകരമാകുമായിരുന്നു. വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിലൂടെ വാഹനങ്ങളുടെ സഞ്ചാരപഥം കൃത്യമായി ട്രാക്ക്‌ ചെയ്ത്‌ വാഹനം നിൽക്കുന്ന സ്ഥലം തത്സമയം മനസിലാക്കാൻ സാധിക്കുമായിരുന്നു. വാഹനത്തിന്റെ നമ്പറോ കൃത്യമായ അടയാളങ്ങളോ ഉപയോഗിച്ച്‌ കാമറകൾക്ക്‌ നിർദേശം നൽകുമ്പോൾ സമാന വാഹനങ്ങൾ കാമറകൾക്ക്‌ മുന്നിലൂടെ കടന്നുപോകുന്നത്‌ കണ്ടെത്താൻ സാധിക്കുന്നതാണ്‌.

ഇൗ രീതിയിൽ എ.ഐ കാമറകളിലെ സാങ്കേതിക സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. സാമ്യതകളുള്ള വാഹനങ്ങളെ പ്രവചിക്കാത്ത വിധം കാമറകളിലെ എ.ഐ സംവിധാനത്തിന്‌ നൽകുന്ന പ്രോംപ്റ്റുകളെ കൃത്യമാക്കുകയും വേണം.
മൂന്നു മാസം മുൻപ്‌ റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസുകൾ കേരള ഹൈക്കോടതിയിൽ വിചാരണയ്ക്ക്‌ വന്നപ്പോൾ കേരള സർക്കാർ തന്നെ എ.ഐ കാമറകൾ റോഡിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിന്‌ അനുയോജ്യമല്ലെന്ന് അറിയിച്ചിരുന്നു. അതിന് പരിഹാരമായി നിലവിലുള്ള കാമറകൾ ഉപയോഗിച്ച്‌ നിശ്ചിത ദിവസങ്ങളുടെ ഇടവേളകളിൽ റോഡുകളുടെ ചിത്രങ്ങൾ പകർത്തി നിലവാരം വിലയിരുത്തണം. നിലവിലുള്ള കാമറകളുടെ ദൂരപരിധി 25 മീറ്ററാണ്‌. ഇത് വർധിപ്പിക്കുകയും കൂടുതൽ കാമറകൾ ഉപയോഗിക്കുകയും വഴി റോഡുകളുടെ ദൃശ്യങ്ങൾ പകർത്താനും സാധിക്കും.


കേരളത്തിലെ റോഡുകളിൽ സ്ഥാപിച്ച എ.ഐ കാമറകളിലൂടെ ട്രാഫിക്‌ നിയമലംഘനങ്ങൾ പകുതിയോളം കുറഞ്ഞതായി സർക്കാർ പറയുന്നുണ്ട്‌. അതിനപ്പുറം, ജനങ്ങൾക്ക്‌ പ്രത്യക്ഷത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കും വികസനത്തിനും വേണ്ടി ഉപയോഗിക്കാനാവണം. റോഡുകൾ, പാലങ്ങൾ, റെയിൽ പോലുള്ള യാത്രാ സംവിധാനങ്ങളുടെയും മറ്റു ഉൽപന്നങ്ങളുടെയും ഗുണനിലവാര പരിശോധനകളിലും എ.ഐ കാമറകളെ ഉപയോഗിക്കണം. ജനങ്ങളിൽ നിന്ന് പിഴ ഇൗടാക്കാൻ മാത്രമാവരുത്‌ എ.െഎ കാമറകൾ.


നിർമിതബുദ്ധി


രക്ഷാപ്രവർത്തനങ്ങൾക്ക്‌

ഉത്തരാഖണ്ഡിൽ സിൽക്യാര തുരങ്കം നാഷനൽ ഹൈവേ 134മായി ബന്ധിപ്പിക്കാനുള്ള പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ്‌ 41 തൊഴിലാളികൾ തുരങ്കത്തിൽ അകപ്പെടുകയുണ്ടായി. പതിനേഴു ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾക്കു ശേഷമാണ്‌ തൊഴിലാളികളെ പുറത്തെത്തിക്കാനായത്‌. യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ വലിയ അളവിലുള്ള മനുഷ്യാധ്വാനവും സമയവും ആവശ്യമായി വന്നു. ചെറിയ അധ്വാനംകൊണ്ട്‌ വൻതോതിലുള്ള ഫലം കൈവരിക്കാൻ നിർമിതബുദ്ധിക്ക്‌ സാധിക്കും എന്നതിനാൽ തന്നെ ദുരന്തനിവാരണം, രക്ഷാപ്രവർത്തനം പോലുള്ള അടിയന്തര സന്ദർഭങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്‌ സാങ്കേതിക വിദ്യകളെ കൂടുതലായി ഉപയോഗപ്പെടുത്താൻ കഴിയണം. ലക്ഷ്യങ്ങളെ കൃത്യമായി നിർണയിക്കുകയും വലിയ അളവിൽ ഡാറ്റകളെ പ്രോസസ്‌ ചെയ്യുകയും വഴി പരിശ്രമങ്ങളെ വേഗത്തിൽ വിജയത്തിലെത്തിക്കാൻ നിർമിത ബുദ്ധിക്ക്‌ സാധിക്കും.


ആൾനൂഴികൾ വൃത്തിയാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഉപയോഗിച്ചുള്ള റോബോട്ടിക്‌ ഉപകരണങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്‌. ഇതുപോലെ മനുഷ്യസുരക്ഷ അപകടത്തിലാകുന്ന ദുരന്തനിവാരണം, രക്ഷാപ്രവർത്തനം പോലുള്ള സന്ദർഭങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ അധിഷ്ഠിതമായ ഉപകരണങ്ങൾ ഉപയോഗിക്കുക വഴി സാങ്കേതിക വിദ്യകൾകൊണ്ട്‌ ജനങ്ങൾക്ക്‌ പ്രത്യക്ഷത്തിലുള്ള ഗുണഫ

Content Highlights:AI camera should not be only for fines



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യോഗി സര്‍ക്കാറിന്റെ വിലക്കുകള്‍ മറികടന്ന് രാഹുലും പ്രിയങ്കയും ഇന്ന് സംഭാലിലേക്ക്

Kerala
  •  8 days ago
No Image

ഗതാഗതം, സ്വദേശിവല്‍ക്കരണം; 2025ല്‍ UAEയില്‍ വരുന്ന പ്രധാന അഞ്ചു നിയമങ്ങള്‍ അറിഞ്ഞിരിക്കാം

uae
  •  8 days ago
No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  8 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  8 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  8 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  8 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  9 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago