ഡിഗ്രി ഏതുമായിക്കോട്ടെ; കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കീഴിലെ 995 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഡിഗ്രി ഏതുമായിക്കോട്ടെ; കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം; ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കീഴിലെ 995 പോസ്റ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ഡിഗ്രിക്കാര്‍ക്ക് കേന്ദ്ര സര്‍വ്വീസില്‍ അസിസ്റ്റന്റ് ആവാന്‍ അവസരം. ആഭ്യന്തര മന്ത്രാലയം ഇന്റലിജന്‍സ് ബ്യൂറോക്ക് കീഴില്‍ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ഗ്രേഡ്-II) / എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതുതായി റിക്രൂട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്. നിലവില്‍ 995 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.
യോഗ്യത
അംഗീഗൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഏത് സ്ട്രീം വഴി പഠിച്ചവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. ഒ.ബി.സിക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും. വിധവകള്‍ക്കും, പുനര്‍വിവാഹിതരാവാത്ത വിവാഹ മോചിതകള്‍ക്കും 35 വയസാണ് ഉയര്‍ന്ന പ്രായപരിധി.
റിക്രൂട്ട്‌മെന്റ്
എഴുത്ത് പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. എഴുത്ത് പരീക്ഷ വിജയിച്ചവര്‍ക്കാണ് അഭിമുഖം.
എഴുത്തുപരീക്ഷയ്ക്ക് കറന്റ് അഫയേഴ്‌സ്, ജനറല്‍ സ്റ്റഡീസ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ്, റീസണിംഗ്/ ലോജിക്കല്‍ ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് എന്നിവയില്‍ നിന്നുള്ള 100 ഒബ്ജക്റ്റീവ്‌ടൈപ്പ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. 1 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ള 100 മാര്‍ക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ടയര്‍2 പരീക്ഷ ഉപന്യാസ രചന, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്. 50 മാര്‍ക്കിലുള്ള ഈ ചോദ്യങ്ങള്‍ക്കും ഒരു മണിക്കൂറാണ് സമയം.
ശമ്പളം
തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 44,904 1,42,400 രൂപ വരെയാണ് ശമ്പള സ്‌കെയില്‍ .കൂടാതെ ഡിയര്‍നസ് അലവന്‍സ് (ഡിഎ), പ്രത്യേക സുരക്ഷാ അലവന്‍സ് (എസ് എസ് എ), ഹൗസ് റെന്റ് അലവന്‍സ് (എച്ച്ആര്‍എ), ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ ഫീസ്
450 രൂപയാണ് അപേക്ഷ ഫീസ്. ജനറല്‍, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി വിഭാഗങ്ങളിലുള്ളവരും, പുരുഷ ഉദ്യോഗാര്‍ഥികളും 100 രൂപ അധികമായി അടക്കണം.
അപേക്ഷ
mha.gov.in, എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ https://cdn.digialm.com/EForms/configuredHtml/1258/86382/Index.html സന്ദര്‍ശിക്കുക.
അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."