'കോണ്‍ഗ്രസില്‍ നിന്ന കുറച്ചെണ്ണം കൂടി പോകാനുണ്ട്, എന്നാ ക്ലിയറാകും': കെ മുരളീധരന്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര് കൂടി പുറത്തു പോകാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പിന്നെ എല്ലാം ശരിയാവും. കെപിസിസി നിര്‍വാഹക സമിതി അംഗം പി വി ബാലചന്ദ്രന് പാര്‍ട്ടി വിട്ടതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മുരളീധരന്റെ പ്രതികരണം.
അതേസമയം, മോണ്സന് കേസില്‍ കോണ്‍ഗ്രസുകാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണത്തിനും വെല്ലുവിളിക്കുന്നു. സുധാകരന് തന്നെയാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് പറഞ്ഞത്. ഇക്കാര്യം പാര്‍ലമെന്റില്‍ എംപിമാര്‍ ആവശ്യപ്പെട്ടുകഴിഞ്ഞെന്നും മുരളീധരന് പറഞ്ഞു.
ഡി.ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഒരു അന്വേഷണവും വിജയമാവില്ല. അത് സര്‍ക്കാരിനെ രക്ഷിക്കാനാണ്. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു വരുന്ന കേസുകളിലെല്ലാം ശ്രീജിത്ത് തന്നെ അന്വേഷണ ഉദ്യോഗസ്ഥനാവുന്നതില്‍ ദുരൂഹതയുണ്ടെന്നും മുരളീധരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."