വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാം; ഇക്കാര്യങ്ങള്‍ അറിയാം
അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ എണ്ണം ലോകമാകെ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളും ഭക്ഷണശീലവുമൊക്കെയാണ് പലരേയും അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. തിരക്കേറിയ ജീവിതത്തില്‍ വ്യായാമം ചെയ്യുന്നതിന് ആവശ്യമായ സമയം ഇല്ലാത്തതും പലരേയും അമിതവണ്ണത്തിന്റെ പിടിയിലമര്‍ത്തുന്നുണ്ട്.എന്നാല്‍ വ്യായാമം ചെയ്യാതെയും അമിതഭാരം കുറയ്ക്കാന്‍ മാര്‍ഗങ്ങളുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും മാറ്റങ്ങള്‍ വരുത്തികൊണ്ടാണ് ഇത്തരത്തില്‍ വ്യായാമം ഒഴിവാക്കിയുള്ള ഭാരം കുറയ്ക്കല്‍ സാധ്യമാവുന്നത്.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടര്‍ന്ന്‌കൊണ്ട് അമിഭാരം ഒഴിവാക്കാവുന്നതാണ്.16 മണിക്കൂര്‍ ഭക്ഷണം ഒഴിവാക്കുകയും പിന്നീട് എട്ട് മണിക്കൂറത്തേക്ക് ആഹാരം കഴിക്കുകയും ചെയ്യുന്ന രീതിക്കാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എന്ന് പറയുന്നത്. ഇത്തരത്തില്‍ ക്രമം പാലിച്ച് ആഹാരം കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഒഴിവാക്കാന്‍ സാധിക്കും. കൂടാതെ ഉറക്കം, ഭക്ഷണസമയം എന്നിവയില്‍ കൃത്യമായ സമയരീതി പിന്തുടരുന്നതും അമിതവണ്ണം ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ അമിതമായ മധുരം, ഉപ്പ്, എണ്ണ എന്നിവയൊക്കെ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാം. കഴിവതും പോഷക സമ്പന്നമായ നട്ട്‌സുകള്‍, പച്ചക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.
Content Highlights:You can lose weight even without exercise Know these things
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."