HOME
DETAILS
MAL
അടുത്ത വര്‍ഷം മുതല്‍ കോളജുകളില്‍ ലിംഗനീതി നടപ്പാക്കുമെന്ന് മന്ത്രി
backup
October 06 2021 | 09:10 AM
തിരുവനന്തപുരം: കോളജ് കരിക്കുലത്തിന്റെ ഭാഗമായി അടുത്ത അധ്യയനവര്‍ഷം മുതല്‍ ലിംഗനീതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി. പീഡനങ്ങളെ കുറിച്ചും ലൈംഗിക അതിക്രമങ്ങളെകുറിച്ചും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
പാലാസെന്റ് തോമസ് കോളജ് കാംപസില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് ലിംഗനീതി സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന ആവശ്യം ശക്തമായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാലാ സെന്റ്തോമസ് വിദ്യാര്‍ഥിനിയായ നിഥിനമോളെ (22)സഹപാഠി കൊലപ്പെടുത്തിയത്. ഇതിനെതുടര്‍ന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."