HOME
DETAILS
MAL
ലഖിംപുര്‍ ഖേരിയിലേക്ക് പഞ്ചാബില്‍ നിന്ന് മാര്‍ച്ച് സിദ്ദു നയിക്കും
backup
October 06 2021 | 13:10 PM
ഉത്തര്‍പ്രദേശ്: ഉത്തര്‍ പ്രദേശിലെ ലഖിംപുര്ഖേരിയിലേക്ക് പഞ്ചാബില്‍ നിന്ന് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംങ് സിദ്ദു. കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതിഷേധിച്ചാണ് മാര്‍ച്ച് വ്യാഴാഴ്ച സിദ്ദുവിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിനല്കിയതിനെത്തുടര്ന്ന് ലഖിംപുരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. രാഹുലിനെ യു.പി പൊലിസ് തടഞ്ഞിരുന്നു. പൊലിസിന്റെ റൂട്ടിലൂടെ സഞ്ചരിക്കാനാണ് അനുമതി നല്‍കിയത് എന്നാല്‍ സ്വകാര്യ വാഹനത്തില്‍ പോകാമെന്നും പൊലിസ് നിയന്ത്രണത്തില്‍ പോവേണ്ടെന്നും രാഹുല്‍ പറഞ്ഞു.
തുടര്‍ന്ന് സ്വകാര്യ വാഹനത്തില്‍ പോകാനുള്ള അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."