ഇന്ത്യയുടെ മുഖംതുറന്ന്
ദീന്‍ദയാല്‍ പോര്‍ട്ട്
കാണ്ട്‌ല തുറമുഖം 2017 സെപ്റ്റംബറില്‍ പേരുമാറ്റി ദീന്‍ദയാല്‍ തുറമുഖം എന്നാക്കുകയായിരുന്നു. ഗുജറാത്തിലെ കച്ചിലാണ് സ്ഥിതിചെയ്യുന്നത്.
ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം. ഇന്ത്യയിലെ ആദ്യത്തെ ഫ്രീ ട്രേഡ് പോര്‍ട്ടാണിത്. ഇന്ത്യാ വിഭജനത്തിന്റെ സന്തതി, ഇന്ത്യ- പാകിസ്താന്‍ വിഭജനത്തിന്റെ ശിശു എന്നും അറിയപ്പെടുന്നു. ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷം വികസിപ്പിച്ച ആദ്യ തുറമുഖവും ദീന്‍ദയാല്‍ തുറമുഖമാണ്.
മുംബൈ പോര്‍ട്ട്
ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളില്‍ ഏറ്റവും വലുത്.ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം. മുംബൈ തുറമുഖത്തില്‍ വരുന്ന പ്രധാന ഡോക്കുകള്‍- ഇന്ദിര, വിക്ടോറിയ. രാജ്യത്തിന്റെ പരുത്തി തുറമുഖം എന്നും വിളിക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു
പോര്‍ട്ട്
മഹാരാഷ്ട്രയില്‍ സ്ഥിതിചെയ്യുന്നു. നവഷെവ തുറമുഖം എന്ന് മറ്റൊരു പേര്. മുംബൈ തുറമുഖത്തിന്റെ തിരക്കു കുറയ്ക്കാന്‍ സ്ഥാപിച്ചതാണ് ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം. ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം.
മര്‍മഗോവ പോര്‍ട്ട്
സുവാരിയില്‍ (ഗോവ )സ്ഥിതി ചെയ്യുന്നു. ഗോവയിലെ ഏക മേജര്‍ പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് മര്‍മഗോവയില്‍ നിന്നാണ്.
ന്യൂമംഗളൂരു പോര്‍ട്ട്
പനമ്പൂര്‍ തുറമുഖം പേരുമാറ്റിയതാണ് ന്യൂമംഗളൂരു തുറമുഖം. ഗേറ്റ് വേ ഓഫ് കര്‍ണാടക എന്നറിയപ്പെടുന്നു. മംഗലാപുരം തുറമുഖം എന്നും അറിയപ്പെടുന്ന ഇത് കര്‍ണാടകയിലെ ഏക മേജര്‍ തുറമുഖമാണ്.
കൊച്ചിന്‍ പോര്‍ട്ട്
1928 മെയ് 26ന് നിലവില്‍വന്നു. റോബര്‍ട്ട് ബ്രിസ്റ്റോ ആണ് ശില്‍പി.
രാജ്യത്തെ ആദ്യ ഇ പോര്‍ട്ട് ആയ കൊച്ചി തുറമുഖം ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖവുമാണ്. കേരളത്തിലെ ഏക മേജര്‍ തുറമുഖം. ഇന്ത്യയില്‍ ആദ്യമായി കണ്ടെയ്‌നര്‍ കപ്പല്‍ എത്തിയ തുറമുഖവും കൊച്ചിയിലാണ്. കായലില്‍ / തടാകത്തില്‍ സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം. 1341 ലെ വെള്ളപ്പൊക്കമാണ് തുറമുഖം രൂപം കൊള്ളാന്‍ കാരണം. 1973ല്‍ ആദ്യമായി കണ്ടെയ്‌നര്‍ കപ്പല്‍ കൊച്ചിന്‍ തുറമുഖത്ത് എത്തി.
വി.ഒ ചിദംബരംപിള്ള
പോര്‍ട്ട്
പഴയ പേര് തൂത്തുകുടി തുറമുഖം.
ഇന്ത്യയുടെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്നു. ഇന്ത്യയുടെ മുത്ത് എന്നും അറിയപ്പെടുന്നു. പാണ്ഡ്യരാജാക്കന്‍മാരുടെ പ്രധാന തുറമുഖം. ഏറ്റവും കൂടുതല്‍ ഉപ്പ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ തുറമുഖമാണ് തൂത്തുക്കുടി.
ചെന്നൈ പോര്‍ട്ട്
ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന തുറമുഖം. കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം. ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് ആക്രമണം നേരിട്ട ഏക തുറമുഖം.
കാമരാജ് പോര്‍ട്ട്
(എണ്ണൂര്‍ തുറമുഖം)
എനര്‍ജി പോര്‍ട്ട് ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്നു. രാജ്യത്തെ പരിസ്ഥിതി സൗഹൃദ തുറമുഖം. കമ്പനിയായി രജിസ്റ്റര്‍ ചെയ്ത ആദ്യ മേജര്‍ തുറമുഖം.
വിശാഖപട്ടണം പോര്‍ട്ട്
ഇന്ത്യന്‍ തുറമുഖങ്ങളില്‍ തിളക്കമുള്ള രത്‌നം എന്നും കിഴക്കന്‍ തീരത്തിന്റെ രത്‌നം എന്നും അറിയപ്പെടുന്നു. ഏറ്റവും ആഴം കൂടിയ കരബന്ധിത തുറമുഖം. ബംഗാള്‍ ഉള്‍ക്കടലിലെ ഒരേ ഒരു പ്രകൃതിദത്ത തുറമുഖം.
ശ്യാമപ്രസാദ്
മുഖര്‍ജി പോര്‍ട്ട്
പഴയ പേര് കൊല്‍ക്കത്ത പോര്‍ട്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഇപ്പോഴും പ്രവര്‍ത്തനമുള്ള തുറമുഖം. കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം. ഹൂഗ്ലി നദിയില്‍ സ്ഥിതി ചെയ്യുന്നു. രാജ്യത്തെ ഏക നദീജന്യ മേജര്‍ തുറമുഖവും ശുദ്ധജല മേജര്‍ തുറമുഖവുമാണ്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ആസ്ഥാനം.
വിഴിഞ്ഞം തുറമുഖം
തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
അന്താരാഷ്ട്ര കപ്പല്‍ പാതയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. സ്വഭാവിക ആഴം 24 മീറ്ററില്‍ കൂടുതല്‍. നിലവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."