മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ അവാര്‍ഡ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്
മസ്‌കത്ത് റെയ്ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ അവാര്‍ഡ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്
മസ്‌കത്ത്: മസ്‌കത്ത റെയ്ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ ഏര്‍പ്പെടുത്തിയ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ സ്മാരക അവാര്‍ഡിന് സുപ്രഭാതം മാനേജിങ് ഡയരക്ടറും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അര്‍ഹനായി. സംഘടനാ രംഗത്തെ നിസ്തുലവും പ്രശംസാവഹവുമായ സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
പാതിരമണ്ണ മഹല്ല് പള്ളി, കോഴിക്കോട് പുതിയങ്ങാടി മഹല്ല് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായും പ്രിന്‍സിപ്പലായും 18 വര്‍ഷം ജോലിചെയ്തു. 20 വര്‍ഷത്തോളം അമ്പലക്കടവ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി, സത്യധാര ചീഫ് എഡിറ്റര്‍ കരവാരകുണ്ട് ദാറുന്നജാത് ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്നു.
കേരളീയ മതപരിസരത്ത് നവീനവാദികള്‍ക്കെതിരേ അഹ്ലുസ്സുന്നത്തില്‍ വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍നിന്നും മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്കെതിരേ സംവാദവേദികളില്‍ നിറഞ്ഞുനിന്നും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന പരേതനായ ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍ ആണ് പിതാവ്. സമസ്ത സെക്രട്ടറിയും വിദ്യാഭ്യാസ ബോഡ് ജനറല്‍ സെക്രട്ടറിയുമായിരുന്ന പരേതനായ കെ.ടി മാനു മുസ്ലിയാരുടെ മകള്‍ സഹ്‌ലയാണ് ഭാര്യ.
റുവി സുന്നി സെന്റര്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ലത്തീഫ് ഫൈസി സലാല അധ്യക്ഷനായി. ശാകിര്‍ ഫൈസി റുവി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ തങ്ങള്‍ സോഹാര്‍ പ്രാര്‍ഥന നടത്തി.കോഡിനേറ്റര്‍ മുഹമ്മദ് അസ്അദി,
കെ.എന്‍.എസ് മൗലവി, ശിഹാബ് ഫൈസി, മോയിന്‍ ഫൈസി വയനാട് സംസാരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാര്‍ അമ്പലക്കണ്ടി സ്വാഗതവും മുജീബ് ഫൈസി സോഹാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."