ജില്ലയിലെ തെരുവുനായ പ്രശ്‌നം മാലിന്യ നിയന്ത്രണത്തിന് ബ്ലോക്ക്, പഞ്ചായത്ത് തല ജാഗ്രത സമിതികള്‍
പാലക്കാട്: പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കുമിഞ്ഞ് കൂടുന്നതും നിരീക്ഷിക്കാന്‍ അടിയന്തിരമായി ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതികള്‍ രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം ഒഴിവാക്കി തെരുവുനായ ശല്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ആലോചന യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പൊതുസ്ഥലത്തെ മാലിന്യ നിക്ഷപം തടയാന്‍ പൊലിസിന്റെ സഹകരണത്തോടെ രാത്രികാല നിരീക്ഷണം ഊര്‍ജിതമാക്കാനും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ബോധവത്ക്കരണം സംബന്ധിച്ചും യോഗത്തില്‍ തീരുമാനമായി. നായ്ക്കളുടെ പ്രജന നിയന്ത്രണ പരിപാടി ഊര്‍ജിതമായി നടപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ സജീവമാകാനും നിര്‍ദേശമുയര്‍ന്നു. നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ മാത്രം ശാശ്വതപരിഹാരമല്ലായെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തെരുവുനായകളുടെ ജനനം നിയന്തിക്കുന്നതിന് വന്ധീകരിക്കുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
ശുചിത്വ മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എസ് ശ്യാമലക്ഷമി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ മധു, ത്രിതല പഞ്ചായത്ത്, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ശുചിത്വാരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."