പ്രതിപക്ഷ നേതാവിന് മര്‍ദനം; എടത്തിരുത്തി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.കെ ജമാലിനെ ഭരണപക്ഷാംഗമായ ഷിഹാസ് മുറിത്തറ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിച്ചത്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.
തുറന്ന് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളും സ്കൂളുകളും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി പൂട്ടിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ചെന്ത്രാപ്പിന്നിയില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ചെന്ത്രാപ്പിന്നി ഹൈസ്ക്കൂള് റോഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ചെന്ത്രാപ്പിന്നി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡി.സി.സി സെക്രട്ടറി സി.എസ് രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.യു ഉമറുല്‍ ഫാറൂഖ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി, ജില്ല പഞ്ചായത്തംഗം ശോഭാ സുബിന്, പഞ്ചായത്തംഗങ്ങളായ പി.എ അബ്ദുള്‍ മജീദ്, ഷെറീന ഹംസ, അമ്പിളി പ്രിന്‍സ്, പി.കെ ഹംസ, പി.ഡി സജീവ്, സുനില്‍.പി.മേനോന്, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."