അമ്മാർ വാഫിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുക: ജിഫ്‌രി മുത്തുക്കോയ തങ്ങൾ
അമ്മാർ വാഫിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുക: ജിഫ്‌രി മുത്തുക്കോയ തങ്ങൾ
മലപ്പുറം: കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട് മരണപ്പെട്ട അമ്മാർ വാഫിക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രത്യേക പ്രാർത്ഥന നടത്താനും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അഭ്യർത്ഥിച്ചു. കാളികാവ് വാഫി കാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കിയ അമ്മാർ വാഫി ഇരിങ്ങാട്ടിരി മദ്റസയിലെയും പൂക്കോട്ടുപാടം യമാനിയ്യ അറബിക് കോളേജിലെയും അധ്യാപകനായിരുന്നു. എസ്കെഎസ്എസ്എഫ് യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു.
കരുവാരക്കുണ്ടിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർദിശയിൽ വന്ന അമ്മാർ വാഫി സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ഇരിങ്ങാട്ടിരി സ്‌കൂൾ പടിയിൽ വെച്ചായിരുന്നു അപകടം.
പുത്തനഴി പള്ളിപ്പടിയിലെ മൂർഖൻ മുഹമ്മദ് ദാരിമിയുടെ മകനാണ്. മാതാവ്: റൈഹാനത്ത്. എടയാറ്റൂരിലെ ചെട്ടിയംതൊടി ഫാത്തിമത്ത് ഫായിസയാണ് ഭാര്യ. ഒരു വയസുള്ള മിർസാൽ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."