HOME
DETAILS

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ വിജിലന്‍സ് അന്വേഷണം സെന്‍കുമാറിലേക്കും നീണ്ടേക്കും

  
backup
October 10 2021 | 02:10 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-2

 


സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം അന്നത്തെ കെ.ടി.ഡി.എഫ്.സി എം.ഡിയായ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിലേക്കും നീണ്ടേക്കും.


സെന്‍കുമാര്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ആയ സമയത്താണ് കോടികള്‍ ചെലവിട്ട് മാവൂര്‍ റോഡില്‍ കെട്ടിട സമുച്ചയം പണിയാന്‍ തീരുമാനിച്ചത്. 2009ല്‍ കെ.ടി.ഡി.എഫ്.സി എം.ഡിയായി സെന്‍കുമാര്‍ വന്നതോടെയാണ് കെട്ടിടനിര്‍മാണത്തിന് കരാര്‍ നടപടികള്‍ക്ക് വേഗംവച്ചതും നിര്‍മാണം തുടങ്ങിയതും.
നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ച ചീഫ് എന്‍ജിനിയറേയും രൂപകല്‍പനചെയ്ത ആര്‍ക്കിടെക്ടിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കെ.ടി.ഡി.എഫ്.സിയെ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്ന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ പറയുന്നു.


നിര്‍മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടിക്കാട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയോ കെ.ടി.ഡി.എഫ്.സിയോ ഇത് ചെവികൊണ്ടിരുന്നില്ല. 75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിനും ടെര്‍മിനലിനും ബലക്ഷയമുണ്ടായെന്ന മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപോര്‍ട്ട് വിരല്‍ചൂണ്ടുന്നത് നിര്‍മാണത്തിലെ ഗുരുതര ക്രമക്കേടുകളിലേക്കാണ്. 2008ല്‍ നിര്‍മാണം തുടങ്ങിയ ബസ് ടെര്‍മിനല്‍ 2015ലാണ് തുറന്നുകൊടുത്തത്.


എന്നാല്‍ വാണിജ്യാവശ്യത്തിനായി നിര്‍മിച്ച രണ്ട് കൂറ്റന്‍ കെട്ടിടങ്ങള്‍ ഒന്നരമാസം മുമ്പാണ് സ്വകാര്യ കമ്പനിയെ നടത്താന്‍ ഏല്‍പ്പിച്ചത്.
ബസ് ടെര്‍മിനലിന്റെ ഒന്‍പത് പ്രധാന തൂണുകള്‍ക്ക് ഗുരുതരമായ വിള്ളലുകളും വിവിധ നിലകളിലായുള്ള നൂറോളം തൂണുകള്‍ക്ക് ചെറിയ വിള്ളലുകളും ഉണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ പാലാരിവട്ടം പാലം നിര്‍മാണത്തിലെ സമാനമായ പാളിച്ചകളാണ് ഇവിടെയും ഉണ്ടായത്.
രൂപകല്‍പ്പനയില്‍ ധാരാളം പിഴവുകളുണ്ട്. താഴത്തെ നിലയില്‍ വേണ്ടത്ര കമ്പി ഉപയോഗിച്ചിട്ടില്ല. ഐ.ഐ.ടിയുടെ പഠനറിപ്പോര്‍ട്ട് ഉടന്‍ വരുമെന്ന് അറിയിച്ചിട്ടും അക്കാര്യം മറച്ചുവച്ചാണ് ഒന്നരമാസം മുമ്പ് അലിഫ് ബില്‍ഡേഴ്‌സിന് കെട്ടിട നടത്തിപ്പ് ചുമതല കൈമാറിയത്.


അതിനിടെ കെട്ടിടസമുച്ചയം പൊളിക്കേണ്ടി വരുമോ എന്ന സംശയവും ഉയരുന്നുണ്ട്. ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനായുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതിനായി നടപടി സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ച് അറ്റകുറ്റപ്പണി നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  2 months ago