ജോലിക്ക് വരുമ്പോള്‍ ഐഫോണ്‍ കൊണ്ടുവരേണ്ട; ജീവനക്കാരോട് ചൈനീസ് കമ്പനികളുടെ നിര്‍ദേശം
ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ ഐഫോണ്‍ കൂടെ കൊണ്ട് വരേണ്ടേന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ചൈനീസ് കമ്പനികള്‍. ജോലി സമയത്ത് ചൈനീസ് ബ്രാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കാനാണ് ജീവനക്കാര്‍ക്ക് വിവിധ ചൈനീസ് കമ്പനികളുടെ നിര്‍ദേശം.മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ച സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണി?ത്. സെജിയാങ്, ഗ്വാങ്‌ഡോങ്, ജിയാങ്‌സു, അന്‍ഹുയി, ഷാന്‍സി, ഷാന്‍ഡോങ്, ലിയോണിങ്, ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയുള്ള സെന്‍ട്രല്‍ ഹെബെയ് എന്നീ പ്രവിശ്യകളിലെ ചൈനീസ് ഏജന്‍സികളും സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനികളുമാണ് ഐഫോണ്‍ അടക്കമുള്ള വിദേശ നിര്‍മിത ഡിവൈസുകള്‍ ഒഴിവാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തിടെ ബാങ്കുകള്‍ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോട് പ്രാദേശിക സോഫ്റ്റ്‌വെയറിലേക്ക് മാറാന്‍ ചൈനീസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നതിന്റെ പിന്നാലെയാണ് ഇത്തരമൊരു നടപടി.
Content Highlights:Chinas iPhone ban accelerates across government and state firms
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."