HOME
DETAILS
MAL
കോടതി നടപടികളില്‍ സംതൃപ്തിയെന്ന് ഉത്രയുടെ കുടുംബം
backup
October 12 2021 | 04:10 AM
കൊല്ലം: വിധി നേരിട്ട് കേള്‍ക്കാനായി ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന് വിഷുവും കോടതിയില്‍ എത്തിയിരുന്നു. ഉത്ര വധക്കേസില്‍ കോടതി വിധിയില്‍ ആശ്വാസമുണ്ടെന്ന് പിതാവ് വിജയസേനന്‍ പറഞ്ഞു. ഇതുവരെയുള്ള കോടതി നടപടികളില്‍ സംതൃപ്തിയുണ്ട്. നിഷ്കളങ്കയായ മകളെ ചതിച്ചുകൊലപ്പെടുത്തിയതാണ് സൂരജെന്നും വിജയസേനന്‍ പറഞ്ഞു. പ്രതി സൂരജിന് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉത്രയുടെ സഹോദരന് വിഷു പ്രതികരിച്ചു. കേസ് അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുകയാണ്. സൂരജിന് വധശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സഹോദരന് പറഞ്ഞു. സൂരജ് കുറ്റക്കാരനാണെന്നുള്ള കോടതി വിധിയ്ക്ക് ശേഷമായിരുന്നു ഇരുവരുടെയും മാധ്യമങ്ങളോടുള്ള പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."