പട്ടിക സമര്‍പ്പിക്കാതെ സുധാകരന്‍ മടങ്ങി തര്‍ക്കം തീരാതെ കെ.പി.സി.സി
ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടിക സംബന്ധിച്ച തര്‍ക്കം തീരാത്തതിനെത്തുടര്‍ന്ന് അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനാവാതെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഇന്നലെ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പട്‌നയിലേക്ക് പോയതിനാലാണ് മടക്കമെന്നാണ് വിശദീകരണം. ഭാരവാഹി പട്ടിക അന്തിമമായി എന്ന് കഴിഞ്ഞ ദിവസം നേതാക്കള്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചിലര്‍ക്കായി മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതും ചില പേരുകള്‍ ഉള്‍പ്പെടുത്തുന്നതിലെ തര്‍ക്കവുമാണ് പട്ടിക നീളാന്‍ കാരണമായതെന്നാണറിയുന്നത്.
ഭാരവാഹികളുടെ എണ്ണം 51 ആയി കുറയ്ക്കുന്നതോടെ നിരവധി പേര്‍ പട്ടികയ്ക്ക് പുറത്താകുമെന്നതാണ് തര്‍ക്കത്തിന് അടിസ്ഥാനം. കെ.സി വേണുഗോപാല്‍ മുന്നോട്ടുവച്ച പേരുകളോട് കേരളത്തിലെ ചില നേതാക്കള്‍ വിയോജിപ്പ് അറിയിച്ചു. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.എം സുധീരന്‍, എം.എം ഹസന്‍ എന്നിവര്‍ പട്ടികക്കെതിരേ രംഗത്തെത്തിയതും തടസമായി.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അവകാശപ്പെടുമ്പോഴും അത് നടന്നിട്ടില്ലെന്നാണ് മുല്ലപ്പള്ളിയും സുധീരനും ഹസനും ആവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."