HOME
DETAILS

ഞാന്‍ അറിഞ്ഞ നബി

  
backup
October 13 2021 | 01:10 AM

%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%a8%e0%b4%ac%e0%b4%bf
 ടി.എന്‍ പ്രതാപന്‍ എം.പി
 
ലോകത്ത് ഏറ്റവും ആശ്ച്ചര്യപ്പെടുത്തുന്ന ഒരു ജീവിത ചരിത്രമാണ് മുഹമ്മദ് നബിയുടേത്. ആയിരത്തി നാനൂറ് വര്‍ഷം പിന്നിട്ടിട്ടും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും എന്നോണം രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതം കാണുമോ? ഇതിനെ പറ്റി ഞാന്‍ ആലോചിച്ചു നോക്കിയിട്ടുണ്ട്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് മുഹമ്മദ് നബിയും പറഞ്ഞിട്ടുണ്ടല്ലോ. ഒരു ജീവിതം എത്ര കൃത്യമായാണ് സംവേദനം ചെയ്യപ്പെട്ടതെന്ന് പ്രവാചകന്റെ ജീവിതം നമുക്ക് പറഞ്ഞുതരുന്നു. 
പ്രവാചകത്വം ലഭിക്കുന്നതിന്റെയും മുന്‍പ്, കുഞ്ഞായിരുന്നപ്പോഴും, കൗമാരത്തിലും യൗവ്വനത്തിലുമൊക്കെ വ്യത്യസ്തനായ ശാന്തനായ സൗമ്യനായ ഒരു വ്യക്തിയായിരുന്നു നബി. സത്യസന്ധതയുടെ പര്യായമെന്നോണം നബി അറബ് ദേശത്ത് വാഴ്ത്തപ്പെട്ടു.
 
സത്യസന്ധത എന്നതാണ് നബി ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സന്ദേശം. സത്യസന്ധതയില്ലാതെ മറ്റൊരു നന്മയും നിലനില്‍ക്കുന്നില്ല. ജീവിതത്തിന്റെ ഓരോ തലങ്ങളിലും ഒരു കുളിര്‍ക്കാറ്റെന്ന പോലെ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വ സല്ലം തഴുകുകയാണ് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
ഞാന്‍ ആദ്യമായി നബിയെ അറിയുന്നത് പുസ്തകങ്ങളിലൂടെയല്ല. റാബിയുമ്മയുടെ കൂടെ വഅള് കേള്‍ക്കാന്‍ പോയിരുന്ന കുട്ടിക്കാലം. നബിയെ കുറിച്ചുള്ള മനോഹരമായ കഥകള്‍... ചരിത്രങ്ങള്‍... കരയിപ്പിക്കുന്ന വിശേഷങ്ങള്‍... 
 
നബി സല്ലല്ലാഹു അലൈഹിവസല്ലം വെറുതെ ഒരു പ്രാസംഗികനായിരുന്നില്ലല്ലോ. വെറുതെ ഒരുപദേശകന്‍ ആയിരുന്നില്ലല്ലോ. നബി ജീവിച്ചു കാണിച്ചതാണ്. അവിടുന്ന് പറഞ്ഞതും ചെയ്തതും സമ്മതം കൊടുത്തതുമായ ചര്യയാണല്ലോ മുസ്‌ലിംകളുടെ മാര്‍ഗം. 
 
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന സാമൂഹിക രാഷ്ട്രീയ മുന്നേറ്റം ഏറെ പ്രസക്തമായ ഒരു കാലമാണ്. അമേരിക്കയിലെ വംശീയതക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നു. ലോകമെമ്പാടുമുള്ള കറുത്തവര്‍ഗക്കാരന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നുകൂടിയാണ് ഈ സമരങ്ങള്‍. നബിക്ക് മുന്‍പ് അറേബ്യയില്‍ നിലനിന്നിരുന്ന വംശീയതയെ നബി തകര്‍ത്തത് ലോകത്തിന് ഒരു പാഠമാണ്. മക്കയില്‍ നിന്ന് മദീനയിലേക്ക് വന്ന നബി അവിടെ ഒരു പള്ളി പണിതു. പണി പൂര്‍ത്തിയായപ്പോള്‍ ബാങ്ക് വിളിക്കാന്‍ തെരെഞ്ഞെടുത്തത് നീഗ്രോ ആയ ബിലാല്‍ എന്ന അനുചരനെ. ബിലാല്‍ നേരത്തേ ഒരടിമയുമായിരുന്നു. നബിയുടെ ഏറ്റവും അടുത്ത ശിഷ്യനും സുഹൃത്തുമായ അബൂബക്കര്‍ ബിലാലിനെ വാങ്ങി സ്വാതന്ത്രനാക്കുകയായിരുന്നു. മക്കയിലെയും മദീനയിലെയും വലിയ പ്രമാണിമാരും തറവാട്ടുകാരും പോരാളികളും സാഹിത്യകാരന്മാരും പൗര പ്രമുഖരുമൊക്കെ നില്‍ക്കെ നബി ബിലാലിനെ വിളിച്ചു. നബിയുണ്ടാക്കിയ ആദ്യത്തെ പള്ളിയുടെ മിനാരത്തില്‍ ആദ്യത്തെ ബാങ്ക് മുഴങ്ങിയത് ഒരു കറുത്ത വര്‍ഗക്കാരന്റെയാണ്. മനസ്സിലെ നന്മയാണ് മനുഷ്യന്റെ ശ്രേഷ്ഠത എന്ന പ്രഖ്യാപനം കൂടിയാണത്. കറുത്തവനെന്നോ വെളുത്തവനെന്നോ ഉള്ള വിവേചനം ഇല്ലാതാക്കുന്ന അവകാശ പ്രഖ്യാപനം. ഒരുപക്ഷെ, ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒന്ന്. 
 
അതുപോലെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്താണെന്നോ? ഉമ്മയെ കുറിച്ചുള്ള നബിയുടെ വാക്കുകള്‍. നബിയുടെ ഉമ്മ നബിക്ക് ആറ് വയസ്സുള്ളപ്പോള്‍ മരിച്ചുപോയതാണ്. ഒരിക്കല്‍ നബിയോട് ഒരാള്‍ ചോദിച്ചു. ഏറ്റവും കൂടുതല്‍ സ്‌നേഹിക്കേണ്ടത് ആരെയാണെന്ന്. നബി പറഞ്ഞു. നിന്റെ ഉമ്മയെ സ്‌നേഹിക്കണം. പിന്നെ ആരെ? ഉമ്മയെ തന്നെ. അങ്ങനെ മൂന്നു തവണ ചോദിക്കുകയും പറയുകയുമുണ്ടായി. നാലാമത്തെ തവണ പിതാവ്. എനിക്കെന്റെ അമ്മയെ ജീവനായിരുന്നു. മാതൃസ്‌നേഹത്തെ പറ്റിയുള്ള എന്റെ ആലോചനകളില്‍ നബിയുടെ വാക്കുകളുണ്ട്.  
 
 നബി പുസ്തകങ്ങളില്‍ മാത്രം പോരാ. നബിയെ പാരമ്പര്യമായി സൂഫി ഗുരുക്കളില്‍ നിന്ന് അറിയണം. അങ്ങനെയുള്ള പുസ്തകങ്ങളില്‍ നബിയെ തേടണം. നമ്മളോരോരുത്തരും നബിയെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ടായില്ല. അത് പ്രവര്‍ത്തനങ്ങളിലൂടെയാണ് കാണേണ്ടത്. അങ്ങനെയെങ്കില്‍, ആരും കളവ് പറയില്ല. ഏഷണിയോ പരദൂഷണമോ ഇല്ല. പ്രകൃതി ചൂഷണമില്ല. ഭൗതികമായ താല്പര്യങ്ങള്‍ക്ക് വേണ്ടി മനസ്സിന്റെ ആത്മീയ ചേതന നഷ്ടപ്പെടുത്തില്ല. അനീതിയുള്ളിടത്ത് അഭയം തേടില്ല. അപരനെ സ്‌നേഹിക്കാതിരിക്കില്ല. അയല്‍ക്കാരന്‍ വിശന്നിരിക്കുമ്പോള്‍ വയറു നിറക്കില്ല...
 
നബിയുടെ അവസാനത്തെ പ്രസംഗത്തില്‍ നബി പറയുന്നുണ്ട്: മറ്റൊരാളുടെ ജീവനും സമ്പത്തും അഭിമാനവും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നമ്മള്‍ സാധാരണ ജീവനെ പറ്റി പറയും. സമ്പത്തിനെ പറ്റിയും പറയും. പക്ഷെ, മറ്റൊരാളുടെ അഭിമാനത്തെ തൊട്ടും കളിക്കരുതെന്ന് പറയുന്നൊരു നേതാവിന്റെ സാമൂഹികമായ കരുതലെത്രയാണെന്ന് നോക്കൂ. അതാണ് ഞാന്‍ കണ്ട നബി.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  9 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  9 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  9 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  9 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  9 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  10 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  11 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  13 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  13 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  14 hours ago