HOME
DETAILS

തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

  
backup
October 13 2021 | 01:10 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa
\
തിരുവനന്തപുരം: തീരദേശ പരിപാലന ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിലെ വീഴ്ച നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 
 
ആക്ഷന്‍ പ്ലാന്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചത് ജൂലൈയില്‍ മാത്രമാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിച്ച കെ. ബാബു (തൃപ്പൂണിത്തറ) പറഞ്ഞു. സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് ഇതൊക്കെ കാണുന്നത്. തീരദേശത്ത് ലൈഫ് പദ്ധതി ഉള്‍പ്പെടെ വീട് നിര്‍മാണം നിലച്ച അവസ്ഥയാണ്. 70 നിയോജകമണ്ഡലങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമായിട്ടും സര്‍ക്കാര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും ബാബു കുറ്റപ്പെടത്തി.  
 
പഴയകാലം വേട്ടയാടുന്നതുകൊണ്ടാകാം പ്രതിപക്ഷം ഇപ്പോള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. 2011ല്‍ പുറത്തിറങ്ങിയ തിരദേശ വിജ്ഞാപനത്തില്‍ അഞ്ചു വര്‍ഷം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ പ്ലാന്‍ തയാറാക്കിയില്ല. ഇക്കാര്യത്തില്‍ ബാബുവിന് കുറ്റബോധമുണ്ടാകാം. ആക്ഷന്‍ പ്ലാന്‍ തയാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. പ്ലാന്‍ തയാറാക്കുന്നത് പരിസ്ഥിതി വകുപ്പാണ്. നിലവിലുള്ള നിയമപ്രകാരം തീരദേശപരിപാലന കരട് വിജ്ഞാപനം തയാറാക്കേണ്ടതുണ്ട്. അതിനുശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ ഇതവതരിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കണം. ആറു മാസംകൊണ്ട് പൂര്‍ത്തികരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. 
 
സന്തുലിതമായ വികസനമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 2011ലെ അപാകത പരിഹരിച്ച വിജ്ഞാപനമാണ് 2019ലേത്. അതിലാണ് ചര്‍ച്ച നടക്കുന്നത്. ആ വിജ്ഞാപനത്തില്‍ മുമ്പ് ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നും സതീശന്‍ ചോദിച്ചു. തീരദേശ നിയമവുമായി ബന്ധപ്പെട്ട് പരിശോധനകളും ചര്‍ച്ചയുമല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago
No Image

അഭിമുഖത്തിന് ഒരു പി.ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, പണവും ചെലവാക്കിയിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

ഇന്നലെ വെറും പതിനൊന്നായിരം ഒന്നിരുട്ടി വെളുത്തപ്പോള്‍ രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ്; കുതിച്ചുയര്‍ന്ന് ലോറി ഉടമ മനാഫിന്റെ യുട്യൂബ് ചാനല്‍

Kerala
  •  2 months ago
No Image

ശ്രുതിക്ക് സര്‍ക്കാര്‍ ജോലി, അര്‍ജുന്റെ കുടുംബത്തിന് 7 ലക്ഷം: മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago