ജാതി സെന്‍സസിനെ എതിര്‍ക്കും; അതില്‍ നിരവധി പ്രശ്‌നങ്ങള്‍; ആര്‍.എസ്.എസ്
നാഗ്പൂര്‍: ജാതി സെന്‍സസ് നടത്തുന്നതിനെ എതിര്‍ക്കുമെന്നും, ഇത്തരം സെന്‍സസുകള്‍ രാജ്യത്ത് സാമൂഹികമായ അസമത്വങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍.എസ്.എസ്.മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കളാണ് ജാതി സെന്‍സസില്‍ സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.മഹാരാഷ്ട്ര സംസ്ഥാന നിയമസഭയിലെയും കൗണ്‍സിലിലെയും ബി.ജെ.പി, ശിവസേന (ഷിന്‍ഡെ വിഭാഗം) എം.എല്‍.എമാര്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഘടന നിലപാട് വ്യക്തമാക്കിയത്.ജാതി സെന്‍സസില്‍ നേട്ടങ്ങളൊന്നും ഞങ്ങള്‍ കാണുന്നില്ലെന്നും എന്നാല്‍, ഇതില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരക് ശ്രീധര്‍ ഗാഡ്‌ഗെ പറഞ്ഞു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആര്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ സംഘത്തിലുണ്ടായിരുന്നില്ല. എന്‍.സി.പി അംഗങ്ങളും ആര്‍.എസ്.എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തിന് എത്തിയിരുന്നില്ല. ബി.ജെ.പി നേതാക്കള്‍ ക്ഷണിച്ചിരുന്നെങ്കിലും എന്‍.സി.പി പ്രതിനിധികള്‍ നിരസിക്കുകയായിരുന്നു.
Content Highlights:rss opposes caste census says
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."