HOME
DETAILS

ഇത് ഏകാധിപത്യത്തിൻ്റെ അങ്ങേയറ്റം

  
backup
December 20 2023 | 01:12 AM

this-is-the-extreme-of-totalitarianism-todays-article

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചതിന് 141 എം.പിമാരെയാണ് പാർലമെന്റിന്റെ ഇരുസഭകളിലുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഈ മാസം 14ന് ലോക്‌സഭയിൽ നിന്ന് 13 പേരെയും രാജ്യസഭയിൽ നിന്ന് ഒരാളെയുമാണ് ആദ്യം സസ്‌പെൻഡ് ചെയ്തത്. പിന്നാലെ 18ന് 45 പേരെയും ലോക്‌സഭയിൽ നിന്ന് 33 പേരെയും സസ്‌പെൻഡ് ചെയ്തു. ഇന്നലെ ലോക്‌സഭയിൽ നിന്ന് 49 പേരെക്കൂടി പുറത്താക്കിയിരിക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ വയോധികനായ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂർ, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കെ.സി വേണുഗോപാൽ, കോൺഗ്രസ് സഭാ കക്ഷി നേതാവ് ആദിർ ചൗധരി, രൺദീപ് സിങ് സുർജെവാല, ഡി.എം.കെയുടെ ടി.ആർ ബാലു, ദയാനിധി മാരൻ, എ. രാജ, കനിമൊഴി, തൃണമൂൽ കോൺഗ്രസിന്റെ സൗഗതാ റോയ് എന്നിവരുമുൾപ്പെടും.
മുസ് ലിം ലീഗ് അംഗം ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ആർ.എസ്.പിയുടെ എൻ.കെ പ്രേമചന്ദ്രൻ, സമാജ് വാദി പാർട്ടിയുടെ രാംഗോപാൽ യാദവ്, ആർ.ജെ.ഡിയുടെ മനോജ് ഝാ, സമാജ് വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ തുടങ്ങിയ പ്രമുഖരും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിലുണ്ട്. രാജ്യസഭയിൽ എളമരം കരീം ഒഴികെയുള്ള ഇടതുപക്ഷ അംഗങ്ങളെല്ലാം സസ്‌പെൻഷനിലായി. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളിൽ ഭൂരിഭാഗവും സസ്‌പെൻഷനിലായിട്ടുണ്ട്. പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അംഗങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെടുന്നത്. ഫലത്തിൽ പാർലമെന്റിൽ സജീവമായി ചർച്ചകളിൽ പങ്കെടുക്കാറുള്ള പ്രതിപക്ഷ നേതാക്കളെല്ലാം ഇപ്പോൾ പുറത്താണ്.


പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ ഇരുസഭകളിലും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടതാണ് എം.പിമാർ ചെയ്ത കുറ്റം. സഭയ്ക്കുള്ളിൽ പ്ലക്കാഡുകളുമായി പ്രതിഷേധിച്ചത് അച്ചടക്കലംഘനമാണെന്നാണ് സ്പീക്കർ ഓംബിർളയുടെ നിലപാട്. എം.പിമാരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ മൂന്ന് ക്രിമിനൽ നിയമങ്ങൾക്ക് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ് സൻഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യബിൽ എന്നീ സുപ്രധാന ബില്ലുകൾ ലോക്‌സഭ ചർച്ചയ്‌ക്കെടുക്കുകയും ചെയ്തു. പ്രതിപക്ഷ മുക്ത പാർലമെന്റെന്ന ലക്ഷ്യത്തിന്റെ പൂർത്തീകണത്തിലാണ് സർക്കാരിപ്പോൾ. തങ്ങളുടെ മണ്ഡലങ്ങളെ പ്രതിനിധീകരിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തയച്ചവരാണ് ജനപ്രതിനിധികൾ. അവരെ നിസ്സാര കാരണങ്ങളുടെ പേരിൽ സഭയ്ക്ക് പുറത്ത് നിർത്തുന്നത് ജനവിധിയെ വെല്ലുവിളിക്കലാണ്.


പ്രതിഷേധവും പാർലമെന്റ് സ്തംഭിപ്പിക്കലുമൊന്നും രാജ്യത്തെ ആദ്യ സംഭവമല്ല.വിവിധ ആവശ്യങ്ങളിൽ പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിക്കലും സർക്കാർ ഒഴിഞ്ഞു മാറലുമെല്ലാം കാലാകാലങ്ങളായി പാർലമെന്റിലുണ്ടാകുന്നതാണ്. 1960 മുതൽ ഇത് പാർലമെന്റിൽ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തെ കൂട്ട സസ്‌പെൻഷനിലൂടെ നേരിടുന്ന പതിവ് ഇതുവരെ ഉണ്ടായിട്ടില്ല. വിദേശത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബജറ്റ് സമ്മേളനം പൂർണമായും സ്തംഭിപ്പിച്ചവരാണ് ബി.ജെ.പി. ഇതിന്റെ പേരിൽ ഒരു എം.പിക്കെതിരേയും നടപടിയുണ്ടായില്ല. പ്രതിപക്ഷ പ്രതിഷേധം സഭാനടപടികളെ തടസ്സപ്പെടുത്തുന്ന ഘട്ടത്തോളം വളർന്നാൽ സ്പീക്കർ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയെന്നതാണ് ഇതുവരെ തുടർന്നുവന്ന കീഴ് വഴക്കം. ഇപ്പോൾ കീഴ് വഴക്കങ്ങളെല്ലാം മാറിയിരിക്കുന്നു. ഇത്രയധികം പേരെ ഒറ്റയടിക്ക് സസ്‌പെൻഡ് ചെയ്യുന്നതിൽ സർക്കാരിന്റെ ലക്ഷ്യം എന്തെന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ക്രിമിനൽ നിയമങ്ങൾ അടക്കമുള്ള സുപ്രധാന ബില്ലുകൾ ചർച്ച കൂടാതെ പാസാക്കുക എന്നതാണോ സർക്കാരിന്റെ ലക്ഷ്യം. പ്രതിപക്ഷത്തിന്റെ ഈ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് കരുതേണ്ടി വരും.


പാർലമെന്റിൽ ഇതിനു മുമ്പ് ഏറ്റവും വലിയ കൂട്ട സസ്‌പെൻഷനുണ്ടായത് 1989 മാർച്ച് 15നാണ്. 63 എം.പിമാരെയാണ് ഒറ്റയടിക്ക് സസ്‌പെൻഡ് ചെയ്തത്. മൂന്ന് ദിവസത്തേക്കായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഈ സസ്‌പെൻഷൻ തൊട്ടടുത്ത ദിവസം തന്നെ പിൻവലിച്ചു. 2004 മുതൽ 2014 വരെയുള്ള രണ്ടു ലോക്‌സഭയിലും അംഗങ്ങളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ, ഇക്കാര്യത്തിൽ പാർട്ടി വിവേചനമുണ്ടായിരുന്നില്ല. അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ ഭരണകക്ഷി അംഗങ്ങൾ വരെ സസ്‌പെൻഡ് ചെയ്യപ്പെടുകയുണ്ടായി. എന്നാൽ 2014ന് ശേഷം ഇതുവരെ സസ്‌പെൻഷനിലായവരെല്ലാം പ്രതിപക്ഷ അംഗങ്ങളാണ്. സഭയിൽ പ്രതിപക്ഷ അംഗത്തെ വർഗീയമായും വംശീയമായും ആക്ഷേപിച്ച രമേശ് ബിദൂരിയെപ്പോലുള്ള ബി.ജെ.പി അംഗങ്ങൾക്ക് പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നില്ല. എന്നാൽ പ്രധാനമന്ത്രിയെ നിശബ്ദൻ എന്നർഥം വരുന്ന നിരവ് എന്ന് വിളിച്ചതിന് കോൺഗ്രസ് നേതാവ് ആദിർ ചൗധരിയെ സസ്‌പെൻഡ് ചെയ്തു.


പാർലമെന്റ് നടപടി തടസ്സപ്പെടുത്തുന്നത് അച്ചടക്ക ലംഘനമായി കാണാനാവുമോ എന്ന വിഷയത്തിൽ ചർച്ച നടത്തേണ്ട സമയമാണ്. സർക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ള സഭയിൽ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് പ്രതിപക്ഷത്തിന് മുന്നിൽ മറ്റെന്ത് വഴിയുണ്ട്. ചർച്ചയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച നടക്കേണ്ടത് അനിവാര്യമാണ്. ബില്ലുകളിൽ സംവാദങ്ങൾ നടക്കണം. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുക പതിവാണ്. ഇത്തരം ഘട്ടങ്ങളിൽ പ്രതിപക്ഷം നിസ്സഹായരായിപ്പോകുന്നു. പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തി പ്രതിഷേധിക്കുക എന്നതാണ് ഈ ഘട്ടത്തിൽ പ്രതിപക്ഷം തങ്ങളുടെ ശബ്ദം രാജ്യത്തെ കേൾപ്പിക്കാൻ ഉപയോഗിക്കുന്ന മാർഗം. പ്രതിപക്ഷത്തിന് തങ്ങളുടെ ആശങ്കകൾ ഉയർത്താൻ അവസരം നൽകുക എന്നതാണ് ഇത്തരം സാഹചര്യം ഇല്ലാതാക്കാൻ സർക്കാർ ചെയ്യേണ്ടത്.


നിലവിൽ പ്രതിപക്ഷത്തിന് പാർലമെന്റിലെ ചർച്ചയുടെ അജൻഡ തീരുമാനിക്കാനുള്ള ഏകവഴി അവിശ്വാസ പ്രമേയം കൊണ്ടുവരികയെന്നതാണ്. പ്രതിപക്ഷത്തിനും അജൻഡ തീരുമാനിക്കാൻ കഴിയും വിധത്തിലുള്ള നിയമനിർമാണമുണ്ടാകണം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ബില്ലുകളിൽ അവരുടെ ആശങ്കകൾ അവർക്ക് അറിയിക്കാനാവുന്നത് ജനപ്രതിനിധികളിലൂടെയാണ്. സസ്‌പെൻഷനിലൂടെ ജനപ്രതിനിധികൾക്ക് അതിനുള്ള അവസരം നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശബ്ദം പാർലമെന്റിലെത്തുന്നത് തടയലാണ്. ഇന്ത്യയെ ഇലക്ട്രൽ ഏകാധിപത്യമെന്ന് വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്ലോബൽ ഡെമോക്രാസി റിപ്പോർട്ട് വിശേഷിപ്പിച്ചത് രാജ്യത്തെ ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago