HOME
DETAILS
MAL
കൊവിഡ് നിയന്ത്രണം ഒഴിവാക്കുന്നു; 18 മുതല്‍ വിമാനങ്ങളില്‍ മുഴുവന്‍ സീറ്റിലും യാത്രക്കാര്‍
backup
October 13 2021 | 01:10 AM
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സീറ്റ് നിയന്ത്രണം ഒഴിവാക്കി. ഈ മാസം 18 മുതല്‍ പൂര്‍ണശേഷിയില്‍ വിമാനങ്ങള്‍ക്ക് യാത്രക്കാരുമായി പറക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ ആഭ്യന്തര വിമാനങ്ങള്‍ 85 ശതമാനം സീറ്റുകളില്‍ മാത്രം ആളുകളുമായാണ് സര്‍വിസ് നടത്തുന്നത്. അതേസമയം നിരക്ക് സംബന്ധിച്ചും, രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള യാത്രകളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിയന്ത്രണങ്ങള്‍ തുടരും.
രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്ത ശേഷമാണ് പൂര്‍ണശേഷിയില്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആദ്യ ലോക്ക്ഡൗണിനു ശേഷം ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചപ്പോള്‍ 33 ശതമാനം സീറ്റുകളില്‍ യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നത്. പിന്നീട് 80 ശതമാനമാക്കി. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം വന്നപ്പോള്‍ അത് 50 ശതമാനമാക്കി കുറച്ചു. പിന്നീട് 65 ശതമാനമാക്കി. ശേഷം 72.5 ശതമാനമായും 85 ശതമാനമായും ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."